ADVERTISEMENT

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്‌സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചു. ചെന്നൈ, ബെംഗളൂരു, മുംബൈ, പുണെ, ഡൽഹി അടക്കമുള്ള കേന്ദ്രങ്ങളിലായി 400 ഒഴിവ്. അവസരം പുരുഷന്മാർക്കു മാത്രം. അവസാന തീയതി: സെപ്റ്റംബർ 18.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

 

∙ലേബർ (193): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

 

∙സിവിലിയൻ മോട്ടർ ഡ്രൈവർ (115): മെട്രിക്കുലേഷൻ/തത്തുല്യം, ഹെവി, ലൈറ്റ് മോട്ടർ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം, 18–27, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

 

∙ക്ലീനർ (67): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

 

∙കുക്ക് (15): മെട്രിക്കുലേഷൻ/തത്തുല്യം, പാചകനൈപുണ്യം,18–25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

 

∙സഫായ്‌വാല (7): മെട്രിക്കുലേഷൻ/തത്തുല്യം, 18–25, 18,000 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

 

∙സിവിലിയൻ കേറ്ററിങ് ഇൻസ്ട്രക്ടർ (3): മെട്രിക്കുലേഷൻ/തത്തുല്യം, കേറ്ററിങ്ങിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്,18–25, 19,900 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

ഓഗസ്റ്റ് 28–സെപ്റ്റം 3 ലക്കം എംപ്ലോയ്മെന്റ് ന്യൂസിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാലിൽ അപേക്ഷിക്കാം

ലേബർ, സഫായ്‌വാല ഒഴിവുകൾ എഎസ്‌സി സെന്റർ സൗത്തിലാണ്. 

അപേക്ഷ അയയ്ക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre South-2ATC, Agram Post, Bangalore-07. 

മറ്റു തസ്തികകളിലെ ഒഴിവ് എഎസ്‌സി സെന്റർ നോർത്തിലാണ്. അപേക്ഷ അയയ്ക്കേണ്ട വിലാസം: The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre North-1ATC, Agram Post, Bangalore-07. 

(മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല)

English Summary: Southern Army Command Recruitment 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com