കളി പഠിപ്പിക്കാമോ? ചുമ്മാ വേണ്ട, ഒരു ലക്ഷം രൂപ ശമ്പളം തരാം

sports-authority-of-india-coach-assistant-coach-recuirtment
Representative Image. Photo Credit: Chalermpon Poungpeth / Shutterstock.com
SHARE

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ കായിക ഇനങ്ങളിലായി കോച്ചുമാരുടെ 100, അസിസ്റ്റന്റ് കോച്ചുമാരുടെ 220 വീതം ഒഴിവിൽ നാലു വർഷ കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. അസിസ്റ്റന്റ് കോച്ച് ഒഴിവിൽ ഒക്ടോബർ 10 വരെയും കോച്ച് ഒഴിവിൽ ഒക്ടോബർ 15 വരെയും ഒാൺലൈനായി അപേക്ഷിക്കാം.

കായിക ഇനങ്ങൾ

ആർച്ചറി, അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ബോക്സിങ്, സൈക്ലിങ്, ഫെൻസിങ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, കയാക്കിങ് ആൻഡ് കനോയിങ്, ഖോ–ഖോ, റോവിങ്, സെപക്ത്രോ (കിക്ക് വോളിബോൾ), ഷൂട്ടിങ്, സോഫ്റ്റ്ബോൾ, സ്വിമ്മിങ്, ടേബിൾ ടെന്നിസ്, തയ്ക്വാൻഡ,  വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, റസ്‌ലിങ്, വുഷു. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം

കോച്ച്: 

സായ്/എൻഎസ്–എൻഐഎസ്/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളിൽ നിന്നും കോച്ചിങ്ങിൽ ഡിപ്ലോമയും 5 വർഷ പരിചയവും അല്ലെങ്കിൽ ഒളിംപിക്സ്/ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ്/രണ്ടു തവണ ഒളിംപിക്സ് പങ്കാളിത്തം അല്ലെങ്കിൽ ഒളിംപിക്സ്/ഇന്റർനാഷനൽ പങ്കാളിത്തവും രണ്ടു വർഷ പരിചയവും അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്, 45 വയസ്സ്, 1,05,000-1,50,000 രൂപ. 

അസിസ്റ്റന്റ് കോച്ച്: 

സായ്/എൻഎസ്–എൻഐഎസ്/മറ്റേതെങ്കിലും അംഗീകൃത ഇന്ത്യൻ/വിദേശ സർവകലാശാലകളിൽ നിന്നും കോച്ചിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഒളിംപിക്സ്/ഇന്റർനാഷനൽ പങ്കാളിത്തം അല്ലെങ്കിൽ ദ്രോണാചാര്യ അവാർഡ്, 40 വയസ്സ്, 41,420-1,12,400 രൂപ.

വിശദവിവരങ്ങൾക്ക് : http://sportsauthorityofindia.nic.in/saijobs/

Content Summary :  Sports Authority of India Coach & Assistant Coach Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA