ADVERTISEMENT

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) ബെംഗളൂരുവിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ആൻഡ് അൺമാൻഡ് സിസ്റ്റംസിൽ സീനിയർ എൻജിനീയർ (10), ഡപ്യൂട്ടി മാനേജർ (2) തസ്തികകളിലായി 12 ഒഴിവ്. ഡിസംബർ 8നകം അപേക്ഷിക്കണം. 

 

യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക് (എയ്റോ സ്പേസ്/ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/മെക്കട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/മെക്കാനിക്കൽ. തസ്തിക, പ്രായപരിധി, ശമ്പളം, പരിചയം: 

 

∙സീനിയർ എൻജിനീയർ: 32; 50,000–1,60,000, ബിഇ/ബിടെക്കുകാർക്ക് 4 വർഷവും എംഇ/എംടെക്കുകാർക്ക് 2 വർഷവും. 

∙ഡപ്യൂട്ടി മാനേജർ: 36; 60,000–1,80,000, ബിഇ/ബിടെക്കുകാർക്ക് 8 വർഷവും എംഇ/എംടെക്കുകാർക്ക് 6 വർഷവും. അപേക്ഷാ ഫീസ്: 750 രൂപ. (ഓൺലൈനായോ എസ്ബിഐ ബ്രാഞ്ച് വഴിയോ അടയ്ക്കാം) എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കു ഫീസില്ല. 

 

അപേക്ഷ അയയ്ക്കേണ്ട വിലാസം: Manager(HR/SC&US/HLS&SCB), Bharat Electronics Ltd, Jalahalli post, Bengaluru-560 013.  വിവരങ്ങൾക്ക്: www.bel-india.in, 080-22195629. 

 

Content Summary: Bharat Electronics Ltd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com