സായുധസേനാ മെഡിക്കൽ സർവീസിൽ 200 ഡോക്ടർ

doctor
SHARE

എംബിബിഎസുകാർക്ക് ആ‍ംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. 200 ഒഴിവ്. സ്ത്രീകൾക്കും അവസരം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 1956 ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ടിലെ ഫസ്‌റ്റ്/സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേഡ് ഷെഡ്യൂളിലെ പാർട് 2ൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. സംസ്‌ഥാന മെഡിക്കൽ കൗൺസിൽ/എംസിഐ സ്‌ഥിരം റജിസ്‌ട്രേഷനുണ്ടായിരിക്കണം. 

ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിൽ എംബിബിഎസ് പാസായവരാകണം. 2021 നവംബർ 30 ന് ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: എംബിബിഎസ്/പിജി ഡിപ്ലോമക്കാർക്കു 30 , പിജി ഡിഗ്രിക്കാർക്ക് 35. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി അടയ്ക്കാം. ഡൽഹിയിലായിരിക്കും ഇന്റർവ്യൂ. www.amcsscentry.gov.in

English Summary: Armed Forces Medical Services Recruitment 2021

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS