ഐടിഐക്കാർക്ക് 173 അപ്രന്റിസ് അവസരം

apprenticeship-recruitment-in-naval-ship
SHARE

കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലെ ഒൗദ്യോഗിക വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 20-26 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി). ശാരീരിക യോഗ്യത: ഉയരം: 150 സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ്: 5 സെ.മീ. വികാസം. കാഴ്ചശക്തി: 6/6- 6/9 (6/9 Corrected with glasses). 

പ്രായം: 14-21. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700, രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപ.

അപേക്ഷകർ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡിസംബർ 19 നകം സ്പീഡ്/റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. വിലാസം: The Officer-in-Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka- 581308

ട്രേഡുകളുടെ വിവരം കഴിഞ്ഞ ലക്കം തൊഴിൽവീഥിയിൽ. കൂടുതൽ വിവരങ്ങൾ നവംബർ 20-26 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ. 

Content Summary: Apprenticeship Recruitment In Karwar Naval Shipyard

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA