ബാങ്ക് ഓഫ് ബറോഡയിൽ: 391 ഓഫിസർ ഒഴിവ്

cash-counter-sketch
SHARE

ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിൽ 376 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനം. ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.  

∙സീനിയർ റിലേഷൻഷിപ് മാനേജർ (326 ഒഴിവ്): 24–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 3 വർഷം പരിചയം.

∙ഇ–വെൽത്ത് റിലേഷൻഷിപ് മാനേജർ (50): 23–35 വയസ്സ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി ഒന്നര വർഷം പരിചയം അല്ലെങ്കിൽ ഹൈ വാല്യു ഫിനാൻഷ്യൽ പ്രൊഡക്ടുകളുടെ ഡിജിറ്റൽ മീഡിയം സെയിൽസ്/സർവീസിൽ ഒന്നര വർഷം പരിചയം.

ഫീസ്: 600 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്‌ക്കണം. 

ഇതിനു പുറമേ ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിസ്റ്റ് ഓഫിസർ കേഡറിൽ വിവിധ ഗ്രേഡുകളിലായി ഡേറ്റ സയന്റിസ്റ്റ് (9 ഒഴിവ്), ഡേറ്റ എൻജിനീയർ (6 ഒഴിവ്) എന്നീ തസ്തികകളിലും അവസരമുണ്ട്. 

ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഡിസംബർ 6 വരെ. 

കൂടുതൽ വിവരങ്ങൾ www.bankofbaroda.co.in ൽ. 

Content Summary: Recruitment In Bank Of Baroda

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA