ADVERTISEMENT

ഉദ്യോഗമണ്ഡലിലെ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസിന്റെ 179 ഒഴിവ്. ഒരു വർഷ പരിശീലനം. അവസാനതീയതി: ഡിസംബർ 18. 

 

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, പ്രായപരിധി, സ്റ്റൈപൻഡ്: 

∙ട്രേഡ് അപ്രന്റിസ് (98 ഒഴിവ്): ഫിറ്റർ (24), ഇലക്ട്രീഷ്യൻ (15), സിഒപിഎ/ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), മെഷിനിസ്റ്റ് (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), മെക്കാനിക്-ഡീസൽ (4), പ്ലംബർ (4), പെയിന്റർ (2), കാർപെന്റർ (2): 60% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിെഎ/െഎടിസി ജയം (എൻസിവിടി). 23 വയസ്സ്, 7000 രൂപ.   

 

∙ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (57 ഒഴിവ്): കെമിക്കൽ (15), കംപ്യൂട്ടർ (13), മെക്കാനിക്കൽ (10), സിവിൽ (5), ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (5),  ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റ് ടെക്നോളജി (4), കൊമേഴ്സ്യൽ പ്രാക്ടീസ് (5): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ, 23 വയസ്സ്, 8000 രൂപ.   

 

∙ഗ്രാജുവേറ്റ് അപ്രന്റിസ് (24 ഒഴിവ്): കെമിക്കൽ (5), മെക്കാനിക്കൽ (5), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (4), കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ് (4), സിവിൽ (3), ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് (3): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം, 25 വയസ്സ്, 10,000 രൂപ.

അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ് ലഭിക്കും.

 

എൻജിനീയറിങ് ബിരുദം, ഡിപ്ലോമ യോഗ്യതക്കാർ പരീക്ഷ പാസായശേഷം 2022 മാർച്ച് 31 നു 3 വർഷം കവിയരുത്. ഇവർ www.mhrdnats.gov.in ൽ സ്റ്റുഡന്റ് കാറ്റഗറിയിൽ റജിസ്റ്റർ ചെയ്തവരും കേരള റജിസ്ട്രേഷൻ ഉള്ളവരുമാകണം. ഐടിെഎ/െഎടിസി യോഗ്യതക്കാർ www.apprenticeshipindia.org ൽ റജിസ്റ്റർ ചെയ്തവരാകണം.

 

ശേഷം www.fact.co.in ൽ നൽകിയ അപേക്ഷാഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡപ്യൂട്ടി മാനേജർ (ട്രെയിനിങ്), ഫാക്ട് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ, ഉദ്യോഗമണ്ഡൽ, ഏലൂർ, എറണാകുളം- 683 501 എന്ന വിലാസത്തിൽ സമർപ്പിക്കണം. 94464 25291.‌

 

Content Summary: Recruitment In FACT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com