ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറുകളിലായി 62 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 20 വരെ. 

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത: 

 

∙അസിസ്റ്റന്റ് എൻജിനീയർ (വെൽഡിങ്-20, പൈപ്-15, സ്ട്രക്ചറൽ-10,  ഇലക്ട്രിക്കൽ–3, എൻജിനീയറിങ്-3, ഇൻസ്ട്രുമെന്റേഷൻ–2, ഇലക്ട്രിക്കൽ ക്രെയിൻസ്-2, ഇലക്ട്രോണിക്സ്–1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ഡിപ്ലോമയും 7 വര്‍ഷ പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻടിസി) സർട്ടിഫിക്കറ്റ്, എൻഎസി, 22 വർഷ പരിചയം.

 

∙അസിസ്റ്റന്റ് എൻജിനീയർ-പെയിന്റിങ് (2): കെമിസ്ട്രി ബിരുദം/3 വർഷ എൻജിനീയറിങ് ഡിപ്ലോമ, NACE/FROSIO ലെവൽ 1 ഇൻസ്പെക്ടർ യോഗ്യത, 7 വർഷ പരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ  (എൻടിസി) സർട്ടിഫിക്കറ്റ്, എൻഎസി, 22 വർഷ പരിചയം.

 

∙അക്കൗണ്ടന്റ് (2): എംകോം, 7 വര്‍ഷ പരിചയം. അല്ലെങ്കിൽ ബിരുദം, സിഎ/സിഎംഎ ഇന്റർ ജയം, 5 വർഷ പരിചയം.

 

∙അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ (1): ബിരുദം/കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 3 വർഷ ഡിപ്ലോമ (60% മാർക്കോടെ), 7 വർഷ പരിചയം.

 

∙അസിസ്റ്റന്റ് എൻജിനീയർ-ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ‌ ആപ്ലിക്കേഷനിൽ ബിരുദം/കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 3 വർഷ ഡിപ്ലോമ (60% മാർക്കോടെ), 7 വർഷ പരിചയം.

 

പ്രായം 45 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം: 50,456. ഫീസ്: 400 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

 

തിരഞ്ഞെടുപ്പ്: ഒാൺലൈൻ ഒബ്ജെക്ടീവ് ടെസ്റ്റ്, ജോലി പരിചയം സംബന്ധിച്ച പവർപോയിന്റ് പ്രസന്റേഷൻ എന്നിവ മുഖേന. 

www.cochinshipyard.in 

 

Content Summary: Recruitment In Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com