ADVERTISEMENT

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഒാഫിസർ തസ്തികയിൽ 317ഒഴിവ്. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 27–ഡിസംബർ 3 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

 

AFCAT എൻട്രി (AFCAT-01/2022)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം. സ്ത്രീകൾക്കും അവസരം. 25 വയസ്സിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡിസംബർ 1 മുതൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. (ഒഴിവുപട്ടിക ഇതോടൊപ്പം). 

 

പ്രായം (01.01.2023 ന്): ∙ഫ്ലയിങ് ബ്രാഞ്ച്: 20–24 (1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ). ∙ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20–26 (1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ).

 

പരിശീലനം: 2023 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

 

ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരീക്ഷാഫീസ്: 250 രൂപ (എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല).

 

യോഗ്യത ഉൾപ്പെടെയുള്ള വിജ്ഞാപനം https://careerindianairforce.cdac.in; https://afcat.cdac.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. 

Content Summary: Recruitment In Indian Air Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com