ADVERTISEMENT

ന്യൂഡൽഹി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിലെ വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിൽ ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (ഐഎംഒ) ഗ്രേഡ് II-അലോപ്പതിക് തസ്തികയിൽ 1120 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 31 മുതൽ ജനുവരി 31 വരെ.

യോഗ്യത: എംബിബിഎസ്, കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കണം.

 

പ്രായം: 35 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം: 56,100-1,77,500. ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ഡിപ്പാർട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ. ഒാൺലൈനായി അടയ്ക്കാം. 

തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ. www.esic.nic.in   

 

ഹിമാചൽ മെഡി. കോളജുകൾ:  284 റസിഡന്റ്/ട്യൂട്ടർ

ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലും ഹിമാചൽ പ്രദേശിലെ മറ്റു ഗവ. മെഡിക്കൽ കോളജുകളിലും 284 സീനിയർ റസിഡന്റ്, ട്യൂട്ടർ (സ്പെഷലിസ്റ്റ്) ഒഴിവ്. ജനുവരി 7 വരെ അപേക്ഷിക്കാം. 

 

സീനിയർ റസിഡന്റ് (259), ട്യൂട്ടർ- സ്പെഷലിസ്റ്റ് (25) ഒഴിവുകൾ. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എംഡി/എംഎസ്/എംഡിഎസ്/ഡിഎൻബി (ഇവരുടെ അഭാവത്തിൽ പിജി ഡിപ്ലോമക്കാരെ പരിഗണിക്കും).

പ്രായം: 45 ൽ താഴെ. ശമ്പളം (1, 2, 3 വർഷങ്ങളിൽ യഥാക്രമം): 60,000, 62,500, 65,000. ഫീസ്: 1500. പട്ടികവിഭാഗം, ഒബിസിക്കാർക്ക് 1000 രൂപ. ഒാൺലൈനായി അടയ്ക്കാം. 

www.igmcshimla.edu.in

 

Content Summary: ESIC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com