ADVERTISEMENT

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) 126 ഐടി റിസോഴ്സ് പഴ്സൻ ഒഴിവ്. ഡൽഹി/നാഷനൽ കാപ്പിറ്റൽ റീജൻ/കൊൽക്കത്ത/സെക്കന്ദരാബാദ്/മീററ്റ്/മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽ 6 മാസ കരാർ നിയമനം. നീട്ടിക്കിട്ടാം. ഒാൺലൈൻ അപേക്ഷ ജനുവരി 9 വരെ. 

 

 തസ്തികയും യോഗ്യതയും: 

∙അസിസ്റ്റന്റ് പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ, പ്രോഗ്രാമർ, സിസ്റ്റം അനലിസ്റ്റ്:  ബിഇ/ബിടെക്/എംഇ/എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ടെക്നോളജി/ഐടി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്)/എംസിഎ/4 വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്.

 

∙അസിസ്റ്റന്റ് നെറ്റ്‌വർക് എൻജിനീയർ, നെറ്റ്‌വർക് സ്പെഷലിസ്റ്റ്: ബിഇ/ബിടെക്/എംഇ/എംടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ).

 

∙പ്രോഗ്രാമർ അസിസ്റ്റന്റ്: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ സയൻസ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഒാപ്പറേഷൻസ് റിസർച് ബിരുദം, ഒരു വർഷ എ ലെവൽ ഡിഒഇഎസിസി/പിജിഡിസിഎ.

 

∙സീനിയർ കൺസൽറ്റന്റ്, കൺസൽറ്റന്റ്: 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/ഐടി/സൈബർ സെക്യൂരിറ്റി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിഇ/ബിടെക്/എംടെക്/എംസിഎ. പരിചയം സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.  https://nielit.gov.in/delhi  

 

Content Summary: Recruitment In National Institute of Electronics & Information Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com