ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (DSSSB) വഴി വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ലോ ഒാഫിസർ/ലീഗൽ അസിസ്റ്റന്റ് നിയമനം. ഫെബ്രുവരി 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

161 അസിസ്റ്റന്റ് എൻജിനീയർ

ഒഴിവുള്ള വകുപ്പ്: നോർത്ത്/സൗത്ത്/ഇൗസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, 

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി ജല ബോർഡ്.

 തസ്തിക, യോഗ്യത: ∙അസിസ്റ്റന്റ് എൻജിനീയർ–സിവിൽ (151 ഒഴിവ്): സിവിൽ എൻജിനീയറിങ് ബിരുദം, 2–3 വർഷ പരിചയം. ∙അസിസ്റ്റന്റ് എൻജിനീയർ–ഇലക്ട്രിക്കൽ (10): ഇലക്ട്രിക്കൽ/സിവിൽ എൻജിനീയറിങ് ബിരുദം, 2വർഷ പരിചയം. 

 പ്രായം: 18–30. അർഹർക്ക് ഇളവ്. ശമ്പളം: 9300-34,800+ഗ്രേഡ് പേ 4600. 

 

26 അസിസ്റ്റന്റ് ലോ ഒാഫിസർ/ലീഗൽ അസിസ്റ്റന്റ്

ഒഴിവുള്ള വകുപ്പ്, പ്രായം, ശമ്പളം: 

∙ഡൽഹി ജല ബോർഡ്: 18-27; 9300-34,800+ഗ്രേഡ് പേ 4200 

∙ഡിപാർട്മെന്റ് ഒാഫ് ലോ ജസ്റ്റിസ് ആൻഡ് ലെജിസ്‌ലേറ്റീവ് അഫയേഴ്സ്: 18–30; 9300-34,800+ഗ്രേഡ് പേ 4200.

∙ഡിപാർട്മെന്റ് ഒാഫ് ട്രേഡ് ആൻഡ് ടാക്സസ്: 21–30; 9300-34,800+ഗ്രേഡ് പേ 4200.

∙ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്: 18-30; 9300-34,800+ഗ്രേഡ് പേ 4600. 

∙ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി: 18-30; 9300-34,800+ഗ്രേഡ് പേ 4200/4600. 

∙നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 18–35; 9300-34,800+ഗ്രേഡ് പേ 5400.

∙സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ: 21–35; 9300-34,800+ഗ്രേഡ് പേ 5400.

 യോഗ്യത: ലോയിൽ ബിരുദം/ബിഎ, എൽഎൽബി, പരിചയം. 

ഫീസ് (എല്ലാ ഒഴിവുകളിലും): 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ–പേ മുഖേന ഫീസടയ്ക്കണം.  https://dsssbonline.nic.in

 

Content Summary: Delhi Subordinate Services Selection Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com