ADVERTISEMENT

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ 149 ഒഴിവ്. ഒാൺലൈൻ അപേക്ഷ ജനുവരി 25 വരെ. 

 

തസ്തിക, യോഗ്യത, പ്രായം: 

∙വെൽഫെയർ ഒാഫിസർ: സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമ, എംഎ സോഷ്യൽ വർക്/എംഎസ്ഡബ്ല്യു/തത്തുല്യ ഡിപ്ലോമ. മറാത്തി ഭാഷ അറിയണം, 18-30.

∙സൂപ്പർവൈസർ (ടെക്നിക്കൽ കൺട്രോൾ/ടെക്നിക്കൽ ഒാപ്പറേഷൻ-പ്രിന്റിങ്): എൻജിനീയറിങ് (പ്രിന്റിങ്) ഡിപ്ലോമ/ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ് (പ്രിന്റിങ്), 18-30. 

∙സൂപ്പർവൈസർ (ഒഫീഷ്യൽ ലാംഗ്വേജ്): ഹിന്ദി/ഇംഗ്ലിഷിൽ പിജി, ഒരു വർഷ ട്രാൻസ്‌ലേഷൻ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും), 18-30. 

∙സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 80 വാക്ക് സ്റ്റെനോഗ്രഫി, ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിങ്, 18-28.

∙ജൂനിയർ ഒാഫിസ് അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷിൽ 40 വാക്ക്/ ഹിന്ദിയിൽ 30 വാക്ക് കംപ്യൂട്ടർ ടൈപ്പിങ് വേഗം, 18-28.

∙ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ് കൺട്രോൾ): പ്രിന്റിങ് ട്രേഡിൽ ഐടിഐ, ഒരു വർഷ എൻഎസി സർട്ടിഫിക്കറ്റ് (എൻസിവിടി), 18-25.

∙ജൂനിയർ ടെക്നീഷ്യൻ (വർക്‌ഷോപ്): മെക്കാനിക്കൽ/എയർ കണ്ടീഷനിങ്/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ, ഒരു വർഷ എൻഎസി സർട്ടിഫിക്കറ്റ് (എൻസിവിടി), 18-25. 

 യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് https://cnpnashik.spmcil.com  

 

Content Summary: Recruitment In Currency Note Press Nashik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com