120 ഓഫിസർ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) അവസരം. വിവിധ വിഭാഗങ്ങളിലായി 120 ഒഴിവ്. ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും ഒഴിവുകളും യോഗ്യതയും:
∙ജനറൽ (80): പിജി, ലോ/എൻജിനീയറിങ് ബിരുദം/സിഎ/സിഎഫ്എ/സിഎസ്/കോസ്റ്റ് അക്കൗണ്ടന്റ്.
∙ലീഗൽ (34): നിയമ ബിരുദം.
∙ഇൻഫർമേഷൻ ടെക്നോളജി (14): എൻജിനീയറിങ് ബിരുദം (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജിയിൽ പിജിയും.
∙റിസർച് (7): സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ്)/ഇക്കണോമെട്രിക്സിൽ പിജി.
∙എൻജിനീയറിങ്-സിവിൽ/ഇലക്ട്രിക്കൽ (5): സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
∙ഒഫീഷ്യൽ ലാംഗ്വേജ് (3): ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി ഹിന്ദിയിൽ പിജി അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി സംസ്കൃതം/ഇംഗ്ലിഷ്/ഇക്കണോമിക്സ്/കൊമേഴ്സ് പിജി.
പ്രായം (2021 ഡിസംബർ 31ന്): 30. സംവരണവിഭാഗക്കാർക്ക് ഇളവ് ലഭിക്കും.
ശമ്പളം: 28,150–55,600.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും നടത്തും. ഫെബ്രുവരി 20 നാണ് ഒന്നാം ഘട്ട പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. മാർച്ച് 20, ഏപ്രിൽ 3 (ഐടി ഒഴിവിന്) തീയതികളിലാണു രണ്ടാംഘട്ട പരീക്ഷ.
കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 100 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും www.sebi.gov.in
38 യങ് പ്രഫഷനൽ
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ പ്രോഗ്രാമിന് അപേക്ഷിക്കാം.
വിവിധ േമഖലകളിൽ 38 പേർക്കാണ് അവസരം. സെക്യൂരിറ്റീസ് മാർക്കറ്റ് ഓപ്പറേഷൻസ് (16), നിയമം (10), റിസർച് (6), ഇൻഫർമേഷൻ ടെക്നോളജി (6) എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതകൾക്കു പുറമേ ഒരു വർഷത്തെ ജോലിപരിചയവും വേണം. ഒരു വർഷത്തേക്കു മുംബൈയിലാണു പ്രോഗ്രാം. കാലാവധി നീട്ടിക്കിട്ടാം.
Content Summary: Securities And Exchange Board Of India Recruitment