ADVERTISEMENT

തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിങ്, സ്കൾപ്ചർ (ചിത്രകല, ശിൽപകല) എന്നീ സ്പെഷലൈസേഷനുകളിലെ എംഎഫ്എ പ്രോഗ്രാം പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ, രേഖകൾ സഹിതം, ഫെബ്രുവരി 14 വരെ സ്വീകരിക്കും. യഥാക്രമം 12, 8 സീറ്റുകൾ. 

 

കോഴ്സ് ദൈർഘ്യം 4 സെമസ്റ്റർ. വാർഷിക ഫീസ് 8090 രൂപ. ഫെബ്രുവരി 28ലെ ഇന്റർവ്യൂവിന് അർഹത നേടിയവരുടെ ലിസ്റ്റ് ഫെബ്രുവരി 18ന് www.dtekerala.gov.in എന്ന വെബ് സൈറ്റിൽ വരും. മാർച്ച് രണ്ടിന് അന്തിമ റാങ്ക്‌ലിസ്റ്റും. ക്ലാസുകൾ മാർച്ച് 7നു തുടങ്ങും.

 

105 രൂപ നേരിട്ടു നൽകിയോ Principal, College of Fine Arts Kerala, Palayam, Thiruvananthapuram – 695033 എന്ന പേരിൽ 140 രൂപയുടെ ഡ്രാഫ്റ്റയച്ചോ അപേക്ഷാഫോമും പ്രോസ്പെക്ടസും വാങ്ങാം. പട്ടികവിഭാഗം യഥാക്രമം 55, 90 രൂപ. ഹെൽപ്‌ലൈൻ : 0471–2322028; cfaktvm@gmail.com.

 

Content Summary : Application Invites For MFA Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com