ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ; 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം

HIGHLIGHTS
  • പത്താ ക്ലാസുകാർക്ക് അവസരം
bsf
SHARE

ബിഎസ്‌എഫിൽ കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മെൻ) തസ്‌തികയിലെ 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. മാർച്ച് 1നകം ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒഴിവുകൾ താൽക്കാലികം. സ്ഥിരപ്പെട്ടേക്കാം. 

കോബ്ലർ, ടെയ്‌ലർ, കുക്ക് w/c, w/m, ബാർബർ, സ്വീപ്പർ, കാർപെന്റർ, പെയിന്റർ, ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, വെയ്റ്റർ, മാലി തസ്തികകളിലാണ് ഒഴിവ്. 

ശമ്പളം: 21,700– 69100. മറ്റ് ആനുകൂല്യങ്ങളും.

പ്രായം: 2021 ഓഗസ്‌റ്റ് ഒന്നിന് 18–23. സംവരണവിഭാഗക്കാർക്കു നിയമാനുസൃത ഇളവ്. 

യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള  ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷം പരിചയവും.  അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ 2 വർഷ ഐടിഐ‌ ഡിപ്ലോമ.

ശാരീരിക യോഗ്യത: 

∙പുരുഷൻ: ഉയരം:167.5 സെമീ, നെഞ്ചളവ്: 78–83 സെമീ. എസ്‌ടി വിഭാഗത്തിന് ഉയരം: 162.5 സെമീ, നെഞ്ചളവ്: 76–81 സെമീ. 

∙സ്ത്രീ: ഉയരം: 157 സെമീ,  എസ്‌ടി വിഭാഗത്തിന് ഉയരം: 150 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

 വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in   

Content Summary : BSF Recruitment 2022 Constable Tradesman

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA