മാസം 60,000 രൂപ പ്രതിഫലം, 20 ഒഴിവുകൾ; യുവ പ്രഫഷനലുകളെ തേടി ടെലികോം വകുപ്പ്

HIGHLIGHTS
  • അപേക്ഷ ഫെബ്രുവരി 19 വരെ
department-of-telecommunications-is-hiring-young-graduate-professionals-for-a-monthly-remuneration-of-rs-sixty-thousand
Photo Credit : Mentatdgt / Shutterstock.com
SHARE

രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം (Department of Telecommunications) പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് 3 വർഷം വരെ ലഭിക്കാം. ഇനി എല്ലാ വർഷവും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യും. പ്രതിഫലം മാസം 60,000 രൂപ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ആർക്കൊക്കെ?

നാലു വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 32. ഒഴിവുകൾ: 20

(ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ)

എ) എൻജിനീയറിങ്ങിൽ ഡിഗ്രി /പിജി (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി); സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം. (6)

ബി) എംബിഎ / സിഎ / ഐസിഡബ്ല്യുഎ / സിഎഫ്എ (5)

സി) നിയമത്തിൽ ഡിഗ്രി / പിജി (3)

ഡി) ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് പിജി അല്ലെങ്കിൽ ഓപറേഷൻസ് റിസർച് എംബിഎ (6)

എം.ഫിൽ, പിഎച്ച്ഡി പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ട്. 

അപേക്ഷ: ഫെബ്രുവരി 19 വരെ.

അപേക്ഷാ ലിങ്ക്: bit.ly/dotypp 

ഓൺലൈൻ അപേക്ഷയ്ക്കു പുറമേ നിശ്ചിത മാതൃകയിലുള്ള ആപ്ലിക്കേഷൻ arvindk.jha29@gov.in എന്ന ഇമെയിൽ വിലാസത്തിലേക്കു കൂടി അയയ്ക്കണം. 

വിവരങ്ങൾക്ക്: dot.gov.in

Content Summary : Department of Telecommunications is hiring young graduate professionals for a monthly remuneration of Rs.60,000

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA