ADVERTISEMENT

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 155 ഒഴിവിലേക്കുള്ള വിജ്ഞാപനം, കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഫെബ്രുവരി 26-മാർച്ച് 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ 12 വരെ. www.joinindiannavy.gov.in

 

എക്സിക്യൂട്ടീവ് ബ്രാഞ്ച്

∙ജനറൽ സർവീസ് / ഹൈഡ്രോ കേഡർ: 60% മാർക്കോടെ ബിഇ / ബിടെക്.

∙നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ (എൻഎഐസി): ബിഇ/ബിടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ) അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ് എംഎസ്‌സി (60% മാർക്കോടെ).

∙ലോജിസ്റ്റിക്സ്: (i) ബിഇ/ബിടെക് അല്ലെങ്കിൽ (ii) എംബിഎ അല്ലെങ്കിൽ (iii) ബിഎസ്‌സി / ബികോം / ബിഎസ്‌സി (ഐടി), ഫിനാൻസ് / ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) എംസിഎ / എംഎസ്‌സി (ഐടി) (ഫസ്റ്റ് ക്ലാസോടെ). മേൽപ്പറഞ്ഞ മൂന്നു വിഭാഗക്കാരും 1998 ജനുവരി 2 – 2003 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

∙എയർ ട്രാഫിക് കൺട്രോളർ, ഒബ്സർവർ, പൈലറ്റ്: 60% മാർക്കോടെ ബിഇ/ബിടെക്. എയർ ട്രാഫിക് കൺട്രോളർ അപേക്ഷകർ 1998 ജനുവരി 2 നും 2002 ജനുവരി 1 നുമിടയ്ക്കു ജനിച്ചവരാകണം, ഒബ്സർവർ, പൈലറ്റ് തസ്തികളിലേക്കെങ്കിൽ 1999 ജനുവരി 2 – 2004 ജനുവരി 1 കാലയളവിൽ ജനിച്ചവരാകണം.

ജനറൽ സർവീസ്/ഹൈഡ്രോ കേഡർ, ലോജിസ്റ്റിക്സ് ഒഴികെയുള്ളവയിൽ പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിന് പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

 

എജ്യുക്കേഷൻ ബ്രാഞ്ച്

∙ഒന്നാം ക്ലാസ് എംഎസ്‌സിയും (മാത്‌സ്/ഓപ്പറേഷനൽ റിസർച്) ബിഎസ്‌സി ഫിസിക്സും.

∙ഒന്നാം ക്ലാസ് എംഎസ്‌സിയും (ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്) ബിഎസ്‌സി മാത്‌സും.

∙60% മാർക്കോടെ ബിഇ/ബിടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ).

∙60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ). മേൽപ്പറഞ്ഞ നാലു വിഭാഗക്കാരും 1998 ജനുവരി 2 – 2002 ജനുവരി 1 കാലയളവിൽ ജനിച്ചവരാകണം.

∙60% മാർക്കോടെ എംടെക് (ശാഖകളുടെ വിശദാംശങ്ങൾ സൈറ്റിൽ). ജനനം: 1996 ജനുവരി 2 – 2002 ജനുവരി 1.

എല്ലാവർക്കും 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.

 

ടെക്‌നിക്കൽ ബ്രാഞ്ച്

∙എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ശാഖാ വിശദാംശങ്ങൾ സൈറ്റിൽ).

∙ഇലക്‌ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ശാഖാ വിശദാംശങ്ങൾ സൈറ്റിൽ). ഇരു വിഭാഗക്കാരും 1998 ജനുവരി 2 – 2003 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

 

Content Summary: Navy Officer Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com