ADVERTISEMENT

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിൽ 243 ഒഴിവ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം. പ്രായം: 18–25. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 30 ലക്കത്തിൽ. 

 

∙ കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്: 158 ഒഴിവ്, അവസാന തീയതി: ജൂൺ 13. 

∙ സതേൺ കമാൻഡ്: 58 ഒഴിവ്, അവസാന തീയതി: ജൂൺ 13. 

∙ രജ്പുത് റെജിമെന്റൽ സെന്റർ (ഉത്തർ പ്രദേശ്); 27 ഒഴിവ്, അവസാന തീയതി മേയ് 30. 

 

തസ്തിക, യോഗ്യത: 

 

∙ ബാർബർ, ചൗക്കിദാർ, സഫായ്‌വാല, കുക്ക്, ട്രേഡ്സ്മാൻമേറ്റ്, വാർഡ് സഹായിക, വാഷർമാൻ, ബൂട്ട് മേക്കർ, ടെയ്‌‌ലർ, മാലി: പത്താം ക്ലാസ്/തത്തുല്യം, പരിചയം. 

∙ എൽഡിസി: 12–ാം ക്ലാസ്/തത്തുല്യം,കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം. 

∙ ഹെൽത്ത് ഇൻസ്പെക്ടർ: പത്താം ക്ലാസ്/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്

∙ ഡ്രൈവർ (ഓർഡർലി ഗ്രേഡ്): പത്താം ക്ലാസ്/തത്തുല്യം,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം. 

 

Content Summary : Command Recruitment 2022 for Group C Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com