ADVERTISEMENT

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലെ 1281 ഒഴിവിലേക്കുള്ള റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ. കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്. ഗ്രൂപ്പ് ബി, സി തസ്തികകളാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. ജൂൺ 6 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം. www.assamrifles.gov.in

റാലി കേന്ദ്രങ്ങൾ: അസമിലെ ദിഫു, കർബിയങ്ഗ്ലോങ്, സിൽചർ, മാസിംപുർ, ഹാഫ്‌ലോങ്, നാഗാലാൻഡിലെ സുഖോവി, ദിമാപുർ പത്ത്, പ്ലസ്ടു (സയൻ‌സ്) അടിസ്ഥാന യോഗ്യതകൾക്കു പുറമേ തസ്തികയനുസരിച്ച് സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ യോഗ്യതകളും വേണം.

 

ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ തസ്തികയിൽ പ്രായപരിധി 18–25; മറ്റുള്ളവയ്ക്ക് 18–23. തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും.

 

വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഫീസ്: ഗ്രൂപ്പ് ബി (ബ്രിജ് ആൻഡ് റോഡ്) തസ്തികയ്ക്ക് 200 രൂപ. ഗ്രൂപ് സി (മറ്റുള്ളവ) തസ്തികകൾക്കു 100 രൂപ. എസ്‌സി/എസ്ടി, വനിതകൾ, വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല.

 

Content Summary : Assam Rifles Technical And Tradesman Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com