ADVERTISEMENT

മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് ഇന്നു മുതൽ 31 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പെൺകുട്ടികൾക്കാണ് അവസരം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചിതർക്കും വിധവകൾക്കും അപേക്ഷിക്കാം.

 

യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിനും 2005 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം. എൻടിഎ നടത്തുന്ന നീറ്റ് (യുജി) 2022 യോഗ്യത േനടിയവരാകണം.

 

കോഴ്സിനു ശേഷം സായുധസേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ (പട്ടികവിഭാഗത്തിനു ഫീസ് വേണ്ട).

 

Content Summary : Indian Army MNS Recruitment 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com