ADVERTISEMENT

ഡൽഹി പൊലീസിൽ 835 ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 559, സ്ത്രീകൾക്ക് 276 വീതം ഒഴിവ്. ജൂൺ 16 നകം അപേക്ഷിക്കണം. http://.ssc.nic.in. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക.

 

ശമ്പളം: പേ ലെവൽ–4, 25,500-81,100 രൂപ. പ്രായം: 18–25. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവ്. 

 

യോഗ്യത: പ്ലസ് ടു ജയം. ടൈപ്പിങ് പ്രാഗല്ഭ്യം (ഇംഗ്ലിഷ്–മിനിറ്റിൽ 30 വാക്ക്, ഹിന്ദി–25 വാക്ക്). ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ തുടങ്ങിയവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ. 

 

അപേക്ഷാഫീസ്: 100 രൂപ. സ്‌ത്രീകൾക്കും എസ്‌സി/ എസ്ടി വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം.

 

Content Summary : Delhi Police Recruitment 2022 – Head Constable Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com