അസോഷ്യേറ്റ് പ്രഫസർ ആകാം കുസാറ്റിൽ : ഒാൺലൈനായി അപേക്ഷിക്കാം ജൂൺ 24 വരെ
Mail This Article
കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 24 അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. ജൂൺ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.ഒഴിവുള്ള വകുപ്പുകൾ: അപ്ലൈഡ് ഇക്കണോമിക്സ്, കെമിക്കൽ ഒാഷനോഗ്രഫി, ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഇൻസ്ട്രുമെന്റേഷൻ, ലീഗൽ സ്റ്റഡീസ്, മാനേജ്മെന്റ് സ്റ്റഡീസ്, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഫൊട്ടോണിക്സ്, ഫിസിക്കൽ ഒാഷനോഗ്രഫി, ഷിപ് ടെക്നോളജി, സിവിൽ എൻജിനീയറിങ്.
പ്രായപരിധി: 50. ഫീസ്: 3000. പട്ടികവിഭാഗക്കാർക്ക്: 750. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.
∙കുസാറ്റിന്റെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറുടെ 1 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂൺ 30 വരെ. ബിടെക്, എംബിഎ (ഫിനാൻസ്)+NET ആണു യോഗ്യത.
∙കുസാറ്റിന്റെ എൻജിനീയറിങ് ഡിപാർട്മെന്റിൽ ഒാവർസിയറുടെ (സിവിൽ) 1 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂൺ 30 വരെ. സിവിൽ എൻജിനീയറിങ് ഡിപ്ലോമ ആണു യോഗ്യത. പ്രായം: 18–36. ശമ്പളം: 21,175. ∙കുസാറ്റിൽ ഡ്രൈവർ ഗ്രേഡ് II വിന്റെ 1 ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 8 വരെ. യോഗ്യത: എസ്എസ്എൽസി, ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ലൈസൻസ്, 3 വർഷ പരിചയം. പ്രായം: 18–40. ശമ്പളം: 20,065. https://recruit.cusat.ac.in
Content Summary : CUSAT Associate Professor Recruitment