ADVERTISEMENT

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ (ഗ്രൂപ് എ), ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

 

വിവിധ തസ്തികകളിലായി 8,106 ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം. കേരള ഗ്രാമീൺ ബാങ്കിൽ നിലവിൽ 247 ഒഴിവു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തസ്തിക, ബാങ്ക്, സംവരണം തിരിച്ച് ഒഴിവുവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

 

ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തിക ഒഴികെ). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. അലോട്‌മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരം നിയമനങ്ങൾക്ക് അവസരമുണ്ട്. ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, ഓഫിസർ സ്‌കെയിൽ–1 ഒഴികെയുള്ള തസ്‌തികകളിൽ അപേക്ഷിക്കാൻ നിർദിഷ്‌ട വിദ്യാഭ്യാസ യോഗ്യതയ്‌ക്കു പുറമേ ജോലിപരിചയവും ആവശ്യമാണ്. 

 

തസ്‌തികകളും ഒഴിവും

ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: 4483 

ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ): 2676

ഓഫിസർ സ്‌കെയിൽ–2 ( ജനറൽ ബാങ്കിങ് ഓഫിസർ–മാനേജർ): 745

ഓഫിസർ സ്‌കെയിൽ–2 (ഐടി–മാനേജർ): 57

ഓഫിസർ സ്‌കെയിൽ–2 (സിഎ–മാനേജർ ): 19

ഓഫിസർ സ്‌കെയിൽ–2 (ലോ–മാനേജർ): 18

ഓഫിസർ സ്‌കെയിൽ–2 (അഗ്രികൾചർ ഓഫിസർ–മാനേജർ): 12

ഓഫിസർ സ്‌കെയിൽ–2 (മാർക്കറ്റിങ് ഓഫിസർ–മാനേജർ): 6

ഓഫിസർ സ്‌കെയിൽ–2 (ട്രഷറി മാനേജർ): 10

ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ) : 80

ഓഫിസർ സ്‌കെയിൽ–2 (ജനറൽ ബാങ്കിങ് ഓഫിസർ)–102, ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ)–84, ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്–61 എന്നിങ്ങനെയാണു കേരള ഗ്രാമീൺ ബാങ്കിലെ അവസരം.

 

 യോഗ്യത 

∙ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: ബിരുദം/തത്തുല്യം. 

 

∙ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ): ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യം. അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസി കൾച്ചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്കു മുൻഗണന. 

 

∙ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസി കൾചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്കു മുൻഗണന.

 

ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ് ഓഫിസർ (മാനേജർ): 

*ഇൻഫർമേഷൻ ടെക്‌നോളജി ഓഫിസർ: ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ ജോലിപരിചയം. ASP, PHP, C++, Java, VB, VC, OCP തുടങ്ങിയ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം. 

*ചാർട്ടേഡ് അക്കൗണ്ടന്റ്: ഐസിഎഐ സർട്ടിഫൈഡ് അസോഷ്യേറ്റ്‌ (സിഎ). ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ഒരു വർഷം ജോലിപരിചയം. 

*ലോ ഓഫിസർ: 50% മാർക്കോടെ നിയമബിരുദം/തത്തുല്യം. അഡ്വക്കറ്റ് ആയി 2 വർഷം പരിചയം അല്ലെങ്കിൽ ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ലോ ഓഫിസറായി 2 വർഷം പരിചയം.

*ട്രഷറി മാനേജർ: സിഎ/എംബിഎ (ഫിനാൻസ്). ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. 

*മാർക്കറ്റിങ് ഓഫിസർ: മാർക്കറ്റിങ്ങിൽ എംബിഎ. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം. 

*അഗ്രികൾചറൽ ഓഫിസർ: അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസികൾചർ സ്‌പെഷലൈസേഷനുകളിൽ  50% മാർക്കോടെ ബിരുദം/തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം. 

 

∙ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ): 50% മാർക്കോടെ ബിരുദം/തത്തുല്യം. ബാങ്ക്/ധനകാര്യ സ്‌ഥാപനത്തിൽ ഓഫിസർ ആയി 5 വർഷം ജോലിപരിചയം വേണം. ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്/അഗ്രികൾചർ/ഹോർട്ടികൾചർ/അനിമൽ ഹസ്‌ബൻഡറി/വെറ്ററിനറി സയൻസ്/ഫോറസ്‌ട്രി/അഗ്രികൾചർ എൻജിനീയറിങ്/പിസി കൾചർ/അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ/ഇൻഫർമേഷൻ ടെക്‌നോളജി/മാനേജ്‌മെന്റ്/ലോ/ഇക്കണോമിക്‌സ്/അക്കൗണ്ടൻസി എന്നിവയിൽ ഒന്നിൽ ഡിപ്ലോമ/ബിരുദം ഉള്ളവർക്കു മുൻഗണന.

യോഗ്യത, ജോലിപരിചയം എന്നിവ 2022 ജൂൺ 27 അടിസ്‌ഥാനമാക്കി കണക്കാക്കും. ഓഫിസർ സ്‌കെയിൽ–2, സ്‌കെയിൽ–3 ഒഴികെയുള്ള തസ്‌തികകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ (ആർആർബി ഉൾപ്പെടുന്ന സംസ്‌ഥാനം) ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. കംപ്യൂട്ടർ പരിജ്‌ഞാനം അഭികാമ്യം.

ഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലേക്കും ഓഫിസർ തസ്‌തികയിലേക്കും ഒരുമിച്ച് അപേക്ഷിക്കാം. ഓരോ തസ്‌തികയിലേക്കും വെവ്വേറെ ഫീസ് അടച്ച് പ്രത്യേകം അപേക്ഷിക്കണം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം (സ്‌കെയിൽ 1/സ്‌കെയിൽ 2/സ്‌കെയിൽ 3) അപേക്ഷിക്കുക. 

 പ്രായം (2022 ജൂൺ 1 ന്) 

ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്: 18 നും 28 നും മധ്യേ. 

ഓഫിസർ സ്‌കെയിൽ–1: 18–30 

ഓഫിസർ സ്‌കെയിൽ–2:  21–32

ഓഫിസർ സ്‌കെയിൽ–3:  21–40. 

പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.

 പരീക്ഷാക്രമം 

ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷയും മെയിൻ പരീക്ഷയും നടത്തും. ഓഗസ്റ്റിലാകും പ്രിലിമിനറി. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ ആദ്യഘട്ട പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബറിൽ നടത്തും. ഓഫിസർ തസ്തികകളിൽ അഭിമുഖവുമുണ്ട്. ജനുവരിയി‍ൽ പ്രൊവിഷനൽ അലോട്മെന്റ് തുടങ്ങും. 

ഓഫിസ് അസിസ്റ്റന്റ് തസ്തികയ്ക്കു റീസണിങ്, ന്യൂമറിക്കൽ എബിലിറ്റി വിഭാഗങ്ങളിൽ 40 വീതം ചോദ്യങ്ങൾ ഉൾപ്പെടുന്ന 45 മിനിറ്റ് പ്രിലിമിനറി പരീക്ഷയാണ്. 

ഓഫിസർ സ്കെയിൽ–1 തസ്തികയിൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങളിലെ 40 വീതം ചോദ്യങ്ങളുള്ള 45 മിനിറ്റ് പരീക്ഷ. ഒബ്ജെക്ടീവ് മാതൃകയിലാകും പരീക്ഷ. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്കു കേരളത്തിൽ പരീക്ഷയെഴുതുന്നവർക്കു മാധ്യമമായി മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം. നെഗറ്റീവ് മാർക്കുണ്ട്. 

മെയിൻ പരീക്ഷ ഉൾപ്പെടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വ്യവസ്‌ഥകൾക്കും പരീക്ഷാകേന്ദ്രങ്ങൾക്കും വിജ്‌ഞാപനം കാണുക. 

 

 ഫീസും റജിസ്ട്രേഷനും 

ഓഫിസർ (സ്‌കെയിൽ–1, 2, 3): 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്കു 175 രൂപ) ഓഫിസ് അസിസ്‌റ്റന്റ് (മൾട്ടിപർപ്പസ്): 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർ/വിമുക്‌തഭടൻമാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്താം. നിർദേശങ്ങൾ സൈറ്റിൽ ലഭിക്കും. 

 

Content Summary : IBPS RRB Recruitment 2022 Apply Online 8106 Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com