ഇഎസ്ഐസി മെഡിക്കൽ കോളജുകളിൽ 523 ഫാക്കൽറ്റി ഒഴിവുകൾ

HIGHLIGHTS
  • ജൂലൈ 18 വരെ അപേക്ഷിക്കാം.
doctor
Representative Image. Photo Credit: lenetstan.jpg/Shutterstock
SHARE

ഡൽഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആർ, ഇഎസ്ഐസി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ 491 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂലൈ 18 വരെ അപേക്ഷിക്കാം. ഒഴിവുള്ള സ്പെഷ്യൽറ്റികൾ: അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജിവൈ, ഒഫ്താൽമോളജി (ഐ), ഒാർത്തോപീഡിക്സ്, ഒാട്ടോറൈനോലാറിങ്കോളജി (ഇഎൻടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ് (റേഡിയോളജി), റെസ്പിരേറ്ററി മെഡിസിൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്).

ബെംഗളൂരു: 32 ഒഴിവ്

ബെംഗളൂരുവിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് പിജിഐഎംഎസ്ആർ ആൻഡ് മോഡൽ ഹോസ്പിറ്റലിൽ പ്രഫസർ, അസോഷ്യേറ്റ്/ അസിസ്റ്റന്റ് പ്രഫസറുടെ 32 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 28-30 വരെ.

ഒഴിവുള്ള വിഭാഗങ്ങൾ: റെസ്പിരേറ്ററി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, അനസ്തീസിയ, റേഡിയോളജി, ഇഎൻടി, എമർജൻസി മെഡിസിൻ, ഒബിജിവൈ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ. 

 www.esic.nic.in  

Content Summary : ESIC Recruitment 2022

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS