67 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 9 തസ്തികയിലാണു നേരിട്ടുള്ള നിയമനം.
5 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 53 തസ്തികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: കേരള സിറാമിക്സ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (നേച്ചർ ക്യുവർ), ആരോഗ്യ വകുപ്പിൽ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ്, കിർത്താഡ്സിൽ ഇൻവെസ്റ്റിഗേറ്റർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡിൽ ചീഫ് സ്റ്റോർ കീപ്പർ, നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്–2 (കന്നഡ), ഭൂജല വകുപ്പിൽ മോട്ടർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, സാമൂഹികനീതി വകുപ്പിൽ പാർട് ടൈം ടെയ്‌ലറിങ് ഇൻസ്ട്രക്ടർ, കേരള സിറാമിക്സ് ലിമിറ്റഡിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തുടങ്ങിയവ.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്: എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (ജൂനിയർ), എൽപിഎസ്ടി മലയാളം മീഡിയം തുടങ്ങിയവ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ അസി. സർജൻ, ഹൈസ്കൂൾ ടീച്ചർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ തുടങ്ങിയവ.
Content Summary : PSC notification for 67 posts