ശമ്പളം യഥാക്രമം 30,000 മുതൽ 40,000 വരെ; ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം, നിയമനം നാലുവർഷത്തേക്ക്

HIGHLIGHTS
  • 2022 നവംബർ ബാച്ചിലേക്കാണു പ്രവേശനം.
  • ജൂലൈ 15 മുതൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.
agniveer-ssr-recruitment-2022
Photo Credit: Indian Navy
SHARE

ഇന്ത്യൻ നേവിയിൽ 2800 അഗ്‌നിവീർ (എസ്എസ്ആർ) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 9-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 2022 നവംബർ ബാച്ചിലേക്കാണു പ്രവേശനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. നാലു വർഷത്തേക്കാണ് നിയമനം. 

ജൂലൈ 15 മുതൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം). 

പ്രായം: 1999 നവംബർ 1 നും 2005 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ.

ശമ്പളം (യഥാക്രമം 1, 2 ,3 , 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000.

ശാരീരികയോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും.

പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഒാട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.

സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഒാട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ്.

പരിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും. 

ഒൗദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ പ്രസിദ്ധീകരിക്കും.

Content Summary : Agniveer SSR Recruitment 2022: Application begins for 2800 posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS