ശാസ്ത്ര വിഷയങ്ങളിൽ നെറ്റ് വിജ്ഞാപനം; ഓഗസ്റ്റ് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം

HIGHLIGHTS
  • 5 ശാസ്ത്ര ശാഖകളിലാണു നാഷനൽ ടെസ്റ്റിങ് ഏജൻസി നെറ്റ് നടത്തുക.
  • മൂന്നു മണിക്കൂർ ദൈർഘ്യമുളള ഒറ്റ എംസിക്യു ടെസ്‌റ്റ് പേപ്പറാണ് ഉണ്ടാവുക.
ugc-net
Photo Credit: Asia Images Group/Shutterstock
SHARE

ജൂനിയർ റിസർച് ഫെലോഷിപ്പിനും സർവകലാശാലകളിലും കോളജുകളിലും അസിസ്‌റ്റന്റ് പ്രഫസർ ജോലിക്കും യോഗ്യത നൽകുന്ന സിഎസ്ഐആർ – യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിന്  വിജ്ഞാപനമായി. ഓഗസ്റ്റ് 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

കെമിക്കൽ, എർത്ത്/അറ്റ്‌മോസ്‌ഫെറിക്/ഓഷൻ & പ്ലാനറ്ററി, ലൈഫ്, മാത്തമാറ്റിക്കൽ, ഫിസിക്കൽ എന്നിങ്ങനെ 5 ശാസ്ത്ര ശാഖകളിലാണു നാഷനൽ ടെസ്റ്റിങ് ഏജൻസി നെറ്റ് നടത്തുക.ജെആർഎഫിനും ലക്‌ചർഷിപ്പിനും കൂടിയോ ലക്‌ചർഷിപ്പിനു മാത്രമായോ അപേക്ഷിക്കാം.  മൂന്നു മണിക്കൂർ ദൈർഘ്യമുളള ഒറ്റ എംസിക്യു ടെസ്‌റ്റ് പേപ്പറാണ് ഉണ്ടാവുക. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും.  

യോഗ്യത: മേൽപ്പറഞ്ഞ വിഷയങ്ങളിൽ 55 % മാർക്കോടെ നാലു  വർഷ ബിഎസ് പ്രോഗ്രാം/ ‌ബിഇ/ ബിടെക്/ ബിഫാർമ/ എംബിബിഎസ്/ ഇന്റഗ്രേറ്റഡ് ബിഎസ്– എംസ്/ എംഎസ്‌സി /തത്തുല്യം (പട്ടികവിഭാഗം/ ട്രാൻസ്ജെൻഡർ/ അംഗപരിമിതർക്ക്  50 % മാർക്ക്). എംഎസ്‌സിക്ക് എൻറോൾ ചെയ്‌ത/ മറ്റു യോഗ്യതാ പരീക്ഷകളുടെ 10+2+3 വർഷം പൂർത്തിയാക്കിയവർക്ക് റിസൾട്ട് അവെയിറ്റഡ് വിഭാഗം വഴി അപേക്ഷിക്കാം. മറ്റു യോഗ്യതാ നിബന്ധനകൾക്കു വിജ്ഞാപനം കാണുക.

പ്രായം: ജെആർഎഫിന് 2021 ജൂലൈ ഒന്നിന് 28 വയസ്. (പട്ടികവിഭാഗം/ട്രാൻസ്ജെൻഡർ/അംഗപരിമിതർ/വനിതകൾ എന്നിവർക്ക് 33 വയസ്സ്. ഒബിസിക്ക് 31 വയസ്സ്).

ലക്‌ചർഷിപ്പ് / അസിസ്റ്റന്റ് പ്രഫസറിന് ഉയർന്ന പ്രായപരിധി ഇല്ല. പരീക്ഷാ ഫീസ്: ജനറൽ വിഭാഗക്കാർക്ക് 1000 രൂപ (ഒബിസി -നോൺ ക്രീമിലെയർ വിഭാഗത്തിന് 500 രൂപ, പട്ടികവിഭാഗം/ഭിന്നലിംഗക്കാർക്ക് 250 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസ് വേണ്ട). ഓൺലൈനായി ഫീസടയ്‌ക്കാം. ഓൺലൈൻ റജിസ്ട്രേഷനും പരീക്ഷാ സിലബസിനും  www.csirnet.nta.nic.in

Content Summary : UGC NET 2022: Notification

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}