ബാങ്ക് ജോലിയാണോ ലക്ഷ്യം?; 6932 പ്രബേഷനറി ഓഫിസർ ഒഴിവുകൾ, പൊതുപരീക്ഷയ്‌ക്ക് 22 വരെ അപേക്ഷിക്കാം

HIGHLIGHTS
  • ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ.
  • പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം നടത്തും.
ibps-po-notification-2022
Representative Image. Photo Credit : Mangostar/Shutterstock.
SHARE

ബാങ്കുകളിൽ പ്രബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 22 വരെ അപേക്ഷിക്കാം. www.ibps.in. 11 ബാങ്കുകളിലായി 6932 ഒഴിവുണ്ട്. എണ്ണം കൂടിയേക്കാം.

∙യോഗ്യത: ബിരുദം

∙പ്രായം: 20–30 (2022 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി). പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്‌തഭടൻമാർക്കും നിയമാനുസൃത ഇളവ്. 

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായി ഓൺലൈൻ ഒബ്‌ജക്‌ടീവ് പരീക്ഷ; തുടർന്ന് ഇന്റർവ്യൂ. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം നടത്തും.

ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ. ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽനിന്നായി 100 ചോദ്യം, 100 മാർക്ക്.

കേരളത്തിലെ കേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം. മെയിൻ പരീക്ഷ നവംബറിൽ. കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. 100 മാർക്കിന്റെ ഇന്റർവ്യൂ ജനുവരി / ഫെബ്രുവരിയിൽ.

∙അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗ / ഭിന്നശേഷി അപേക്ഷകർക്ക് 175 രൂപ).

Content Summary : IBPS PO Notification 2022 Out for 6932 Probationary Officer Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}