ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് 547ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. ഒാഗസ്റ്റ് 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

അവസരങ്ങൾ: മാനേജർ (അക്കൗണ്ട്സ്), ഡപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്), ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, സ്റ്റോർ അറ്റൻഡന്റ്, അക്കൗണ്ടന്റ്, ടെയ്‌ലർ മാസ്റ്റർ, പബ്ലിക്കേഷൻ അസിസ്റ്റന്റ്, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ), പിജിടി (മ്യൂസിക്, ഫൈൻ ആർട്സ്/ പെയിന്റിങ്, ഉറുദു, ഹോർട്ടികൾചർ, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, പഞ്ചാബി, സാൻസ്ക്രിട്, ഇംഗ്ലിഷ്, ഇവിജിസി). 

 

 പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:

∙ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ–സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ (364 ഒഴിവ്): 1) ബിരുദം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിഎഡ്, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ എജ്യുക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് പ്രഫഷനൽ ഡിപ്ലോമ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകരിച്ച മറ്റ് തത്തുല്യ യോഗ്യത. 2) സിടിഇടി, 30 കവിയരുത്, 9,300–34,800+ഗ്രേഡ് പേ 4600.

∙എജ്യുക്കേഷനൽ ആൻഡ് വൊക്കേഷനൽ ഗൈഡൻസ് കൗൺസലർ (54): സൈക്കോളജിയിൽ പിജി, ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ ഡിപ്ലോമ, 30 കവിയരുത്, 9,300–34,800+ഗ്രേഡ് പേ 4800.

∙പിജിടി–ഇംഗ്ലിഷ് (27): ഇംഗ്ലിഷിൽ പിജി, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ (അർഹർക്ക് ഇളവ്), 30 കവിയരുത്, 9,300–34,800+ഗ്രേഡ് പേ 4800.

∙പിജിടി സാൻസ്ക്രിട്–സ്ത്രീ (21): ബന്ധപ്പെട്ട വിഷയത്തിൽ പിജി/തത്തുല്യം, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ (അർഹർക്ക് ഇളവ്), 36 വയസ്സിൽ താഴെ, 9,300–34,800+ഗ്രേഡ് പേ 4800.

∙പിജിടി കംപ്യൂട്ടർ സയൻസ്–സ്ത്രീ (19): ബിഇ/ബിടെക് (സിഎസ്/ഐടി), പിജിഡിസിഎ/ ബി/സി ലെവൽ ഡിപ്ലോമ (DOEACC), 1 വർഷ അധ്യാപന പരിചയം അല്ലെങ്കിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംസിഎ, 1 വർഷ അധ്യാപന പരിചയം അല്ലെങ്കിൽ മാസ്റ്റർ ഒാഫ് എൻജിനീയറിങ്/എംടെക് (സിഎസ്/ഐടി), 30 കവിയരുത്, 9,300–34,800+ഗ്രേഡ് പേ 4800.

∙ഡപ്യൂട്ടി മാനേജർ–അക്കൗണ്ട്സ്(18): രണ്ടാം ക്ലാസോടെ എംകോം/ഒന്നാം ക്ലാസോടെ ബികോം, 2 വർഷ പരിചയം, 35ൽ താഴെ, 9,300–34,800+ഗ്രേഡ് പേ 4600.

ഫീസ്: 100. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾക്കു ഫീസില്ല. എസ്‌ബിഐ ഇ-പേ മുഖേന ഫീസ് അടയ്‌ക്കാം. 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ, സ്‌കിൽ ടെസ്‌റ്റ്/ശാരീരികക്ഷമത പരീക്ഷ/ഡ്രൈവിങ് ടെസ്റ്റ് (ബാധകമായവർ) എന്നിവ മുഖേന. ഡൽഹിയിലായിരിക്കും പരീക്ഷാകേന്ദ്രം. 

 https://dsssb.delhi.gov.in

 

Content Summary : DSSSB Recruitment 2022: Applications invited for 547 vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com