ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ; കേന്ദ്ര പൊലീസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ ഒഴിവുകൾ

HIGHLIGHTS
  • സ്ത്രീകൾക്കും അപേക്ഷിക്കാം.
  • 30നു രാത്രി 11 വരെ അപേക്ഷിക്കാം.
ssc-cpo-recruitment-2022
Representative Image. Photo Credit: Ashish wassup/Shutterstock
SHARE

കേന്ദ്ര പൊലീസ് സേനകളിലെ 4300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസിൽ (സിഎപിഎഫ്) 3960 ഒഴിവും ഡൽഹി പൊലീസിൽ 340 ഒഴിവുമുണ്ട്. ഡിപ്പാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. 30നു രാത്രി 11 വരെ അപേക്ഷിക്കാം. www.ssc.nic.in

∙ യോഗ്യത: ബിരുദം. ഡൽഹി പൊലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർ കായികക്ഷമതാ പരീക്ഷാവേളയിൽ നിലവിലുള്ള ഡ്രൈവിങ് ലൈസൻസ് (കാർ/ ഇരുചക്രം) ഹാജരാക്കണം.

∙ പ്രായം (01.01.2022ന്): 20–25. 

അർഹർക്ക് ഇളവ്.

∙ ശമ്പളം: 35,400–1,12,400 രൂപ

ശാരീരികയോഗ്യത: 

∙ പുരുഷൻ: ഉയരം: 170 സെ.മീ.

നെഞ്ചളവ് 80–85 സെ.മീ. 

എസ്ടി: ഉയരം: 162.5 സെ.മീ., 

നെഞ്ചളവ് 77–82 സെ.മീ.

∙ സ്ത്രീ: ഉയരം: 157 സെ.മീ.. 

എസ്ടി: ഉയരം: 154 സെ.മീ.

∙തൂക്കം: ഉയരത്തിന് ആനുപാതികം.

∙കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്.

രണ്ടു ഘട്ടം എഴുത്തുപരീക്ഷകൾ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ട്. പരീക്ഷാ സിലബസ് സൈറ്റിൽ. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷ; ഇതിൽ വിജയിക്കുന്നവർക്കു രണ്ടാം ഘട്ട പരീക്ഷ നടത്തും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം. ഒരേ റീജനിലെ 3 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

∙ ഫീസ്: 100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല.

Content Summary : SSC CPO Recruitment 2022: Apply For 4300 SI Posts in Delhi Police and CAPF

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}