ADVERTISEMENT

2023 ഏപ്രിലിൽ ആരംഭിക്കുന്ന 53–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിനു സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്‌ത്രീകൾക്ക് അഞ്ചും ഒഴിവുണ്ട്. പ്രായം: 2023 ജനുവരി ഒന്നിനു 19–25.

 

യോഗ്യത: 1. 50% മാർക്കോടെ ബിരുദം/തത്തുല്യം 

 

2. എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം.

3. എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞതു ബി ഗ്രേഡ് നേടിയിരിക്കണം.

 

യുദ്ധത്തിൽ പരുക്കേറ്റവരുടെ/ കൊല്ലപ്പെട്ടവരുടെ/ കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല. അപേക്ഷകർ അവിവാഹിതരായിരിക്കണം. ആദ്യ വർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിനു മുൻപു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം. 

ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ നിർദിഷ്‌ട മാനദണ്ഡങ്ങളനുസരിച്ചു ശാരീരികക്ഷമത ഉള്ളവരാകണം. 

 

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. 

 

തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം. 

 www.joinindianarmy.nic.in

 

Content Summary : Apply Online for NCC Special Entry Scheme 53nd Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com