ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ: എസ്ബിഐയിൽ ജൂനിയർ അസോഷ്യേറ്റ് ആകാം, 5486 ഒഴിവുകൾ

HIGHLIGHTS
  • കേരള സർക്കിളിൽ 279 ഒഴിവ്
  • പ്രിലിമിനറി പരീക്ഷ നവംബറിൽ നടക്കും.
sbi-clerk-2022-notification-out-for-5486-posts
Representative Image. Photo Credit: Mila Supinskaya Glashchenko/Shutterstock
SHARE

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5486 ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) ഒഴിവ്. 27 വരെ അപേക്ഷിക്കാം.  www.sbi.co.in കേരള സർക്കിൾ / സെന്ററിൽ ബാക്ക്‌ലോഗ് വേക്കൻസി ഉൾപ്പെടെ 279 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഔദ്യോഗിക / പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) വേണം. ശമ്പളം:17,900–47,920 രൂപ.

യോഗ്യത (2022 നവംബർ 30ന്): ബിരുദം. പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 20–28 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. ഓൺലൈനായി ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷ നവംബറിൽ നടക്കും. ഇംഗ്ലിഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

മെയിൻ പരീക്ഷയും ഓൺലൈൻ ഒബ്‌ജക്‌ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. 10 / 12 ക്ലാസ് വരെ ഭാഷ പഠിച്ചെന്നു രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. ഫീസ്: 750 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല).

Content Summary : SBI Clerk 2022 Notification Out for 5486 Posts

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA