ADVERTISEMENT

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നീഷ്യൻ–എ തസ്തികകളിലേക്കു പ്രവേശനപരീക്ഷ നടത്തുന്നു. ആകെ ഒഴിവ് 1901. സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷിക്കണം. 

 

 തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

∙സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (1075): സയൻസിൽ ഡിഗ്രി/എഐസിടിഇ അംഗീകൃത ഡിപ്ലോമ (ഓട്ടമൊബീൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജി, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി), 18–28. അർഹർക്ക് ഇളവ്. 35,400–1,12,400. തിരഞ്ഞെടുപ്പ് സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 

 

∙ടെക്നീഷ്യൻ (826): പത്താം ക്ലാസ്/തത്തുല്യം, ഐടിഐ യോഗ്യത (ഓട്ടമൊബീൽ, ബുക് ബൈൻഡർ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ, ഡിടിപി ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈൻഡർ, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, റഫ്രിജറേഷൻ/എസി മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ), 18–28, അർഹർക്ക് ഇളവ്. 19,900-63,200. തിരഞ്ഞെടുപ്പ് സിലക്‌ഷൻ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. വിശദവിവരങ്ങൾ https://www.drdo.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

 

Content Summary : DRDO CEPTAM 10 application begins for 1901 posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com