ADVERTISEMENT

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 1041 നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

തസ്തികയും യോഗ്യതയും

 

സ്കിൽഡ്–I (ID-V)

∙എസി റഫ്രിജറേഷൻ മെക്കാനിക്: റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം.

∙കംപ്രസർ അറ്റൻഡന്റ്: മിൽറൈറ്റ് മെക്കാനിക്/മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം.

∙ബ്രാസ് ഫിനിഷർ: ഏതെങ്കിലും ട്രേഡിൽ എൻഎഎസി, 1 വർഷ പരിചയം.

∙കാർപെന്റർ: കാർപെന്റർ/ഷിപ്റൈറ്റ് (വുഡ്) ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙ചിപ്പർ ഗ്രൈൻഡർ: ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം.

∙കംപോസിറ്റ് വെൽഡർ: വെൽഡർ/വെൽഡർ (ജി ആൻഡ് ഇ)/ടിഐജി ആൻഡ് എംഐജി വെൽഡർ/സ്ട്രക്ചറൽ വെൽഡർ/വെൽഡർ (പൈപ് ആൻഡ് പ്രഷർ വെസൽസ്)/ അഡ്വാൻസ് വെൽഡർ/ ഗ്യാസ് കട്ടർ ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം.

∙ഡീസൽ ക്രെയിൻ ഓപ്പറേറ്റർ: ഡീസൽ മെക്കാനിക് ട്രേഡിൽ എൻഎസി ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 1 വർഷ പരിചയം. 

∙ഡീസൽ കം മോട്ടർ മെക്കാനിക്: ഡീസൽ മെക്കാനിക്/മോട്ടർ വെഹിക്കിൾ മെക്കാനിക്/മെക്കാനിക് ഡീസൽ/മെക്കാനിക് (മറൈൻ ഡീസൽ) ട്രേഡില്‍ എൻഎസി ജയം. 

∙ ഡ്രൈവർ: ഇന്ത്യൻ ആർമി ക്ലാസ് I പരീക്ഷാ ജയം/ തത്തുല്യം, ആംഡ് ഫോഴ്സസിൽ 15 വർഷ സർവീസ്, ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്.

∙ഇലക്ട്രിക് ക്രെയ്ൻ ഒാപ്പറേറ്റർ: ഇലക്ട്രീഷ്യൻ ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙ഇലക്ട്രീഷ്യൻ: ഇലക്ട്രീഷ്യൻ ട്രേഡിൽ എൻഎസി ജയം.

∙ ഇലക്ട്രോണിക് മെക്കാനിക്: ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ എൻഎസി ജയം

∙ ഫിറ്റർ: ഫിറ്റർ ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം.

∙ഗ്യാസ് കട്ടർ: സ്ട്രക്ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ/കംപോസിറ്റ് വെൽഡർ ട്രേഡുകളിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙മെഷിനിസ്റ്റ്: മെഷിനിസ്റ്റ്/മെഷിനിസ്റ്റ് (ഗ്രൈൻഡർ) ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙മിൽറൈറ്റ് മെക്കാനിക്: മിൽറൈറ്റ് മെക്കാനിക്/മെക്കാനിക് മെഷീൻ ടൂൾ മെയ്ന്റനൻസ് ട്രേഡിൽ എൻഎസി ജയം. 

∙ പെയിന്റർ: പെയിന്റർ ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙ പൈപ് ഫിറ്റർ: പൈപ് ഫിറ്റർ ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ: സ്ട്രക്ചറൽ ഫിറ്റർ/ഫാബ്രിക്കേറ്റർ ട്രേഡിൽ 

എൻഎസി ജയം, 1 വർഷ പരിചയം. 

∙യൂട്ടിലിറ്റി ഹാൻഡ് (സ്‌കിൽഡ്): ഫിറ്റർ/ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, 1 വർഷ പരിചയം. 

∙ ഹിന്ദി ട്രാൻസ്‌ലേറ്റർ: ഹിന്ദിയിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച്) അല്ലെങ്കിൽ ഇംഗ്ലിഷിൽ പിജി (ബിരുദത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച്) അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിൽ ഇംഗ്ലിഷ് കംപൽസറി/ ഇലക്ടീവ്/ പരീക്ഷാ മാധ്യമം ആയിരിക്കണം); ഒരു വർഷ വിവർത്തന പരിചയം (ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും), ഇംഗ്ലിഷ്/ ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് അറിവ്.

∙ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (മെക്കാനിക്കൽ): മെക്കാനിക്കൽ/ഷിപ് ബിൽഡിങ് ഡിപ്ലോമ ജയം അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്.

∙ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്): ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഡിപ്ലോമ അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്.

∙ജൂനിയർ ക്യുസി ഇൻസ്‌പെക്‌ടർ (എൻടിഡി): മെക്കാനിക്കൽ ഡിപ്ലോമ അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്, ഐഎസ്എൻടി/എഎസ്എൻടി ലെവൽ 2 സർട്ടിഫിക്കേഷൻ.

∙ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ): ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ എൻഎസി ജയം (എൻസിവിടി).

∙ പാരാമെഡിക്സ്: പ്ലസ് ടു, നഴ്സിങ്ങിൽ ബിരുദം/ ഡിപ്ലോമ.

∙ ഫാർമസിസ്റ്റ്: പ്ലസ് ടു ജയം, ഡിഫാം/ ബിഫാം, 1 വർഷ പരിചയം.

∙പ്ലാനർ എസ്‌റ്റിമേറ്റർ (മെക്കാനിക്കൽ): മെക്കാനിക്കൽ/ഷിപ് ബിൽഡിങ്ങിൽ ബിരുദം/ ഡിപ്ലോമ ജയം അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്, 1 വർഷ പരിചയം.

∙പ്ലാനർ എസ്‌റ്റിമേറ്റർ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്): ഇലക്ട്രിക്കൽ/ ഇലക്ട്രോണിക് ബിരുദം/ ഡിപ്ലോമ ജയം അല്ലെങ്കിൽ മറൈൻ എൻജിനീയറിങ്, 1 വർഷ പരിചയം.

∙ റിഗ്ഗർ: റിഗ്ഗർ ട്രേഡിൽ എൻഎസി ജയം.

∙ സേഫ്റ്റി ഇൻസ്പെക്ടർ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ ജയം.

∙സ്‌റ്റോർ കീപ്പർ: മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ഷിപ് ബിൽഡിങ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. 

 

സെമി സ്കിൽഡ്–I (ID-II)

∙ മറൈൻ ഇൻസുലേറ്റർ: പത്താം ക്ലാസ് ജയം, ഏതെങ്കിലും ട്രേഡിൽ എൻഎസി, 1 വർഷ പരിചയം. 

∙സെയ്ൽ മേക്കർ: കട്ടിങ് ആൻഡ് ടെയ്‌ലറിങ്/കട്ടിങ് ആൻഡ് സ്വീയിങ്ങ് ട്രേഡിൽ ഐടിഐ, 1 വർഷ പരിചയം. 

∙യൂട്ടിലിറ്റി ഹാൻഡ് (സെമി സ്‌കിൽഡ്): ഏതെങ്കിലും ട്രേഡിൽ എൻഎസി, 1 വർഷ പരിചയം. 

∙ സെക്യൂരിറ്റി സീപ്പോയ്: ഇന്ത്യൻ ആർമി ക്ലാസ് I പരീക്ഷാ ജയം/ തത്തുല്യം, ആംഡ് ഫോഴ്സസിൽ 15 വർഷ സർവീസ്.

 

സെമി സ്കിൽഡ്–III (ID-IVA)

∙ലോഞ്ച് ഡെക് ക്രൂ: പത്താം ക്ലാസ് ജയം/തത്തുല്യം; ജിപി റേറ്റിങ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം അല്ലെങ്കിൽ നോൺ ജിപി റേറ്റിങ്, മൂന്നു വർഷ പരിചയം; നീന്തൽ അറിഞ്ഞിരിക്കണം.. 

 

സ്കിൽഡ്–II (ID-VI)

∙ എൻജിൻ ഡ്രൈവർ/ സെക്കൻഡ്‌ ക്ലാസ് എൻജിൻ ഡ്രൈവർ: മഹാരാഷ്ട്ര മാരിടൈം ബോർഡ്/മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (എൻജിൻ ഡ്രൈവർ സെക്കൻഡ് ക്ലാസ്) സർട്ടിഫിക്കറ്റ്, നീന്തൽ അറിഞ്ഞിരിക്കണം, 2 വർഷ പരിചയം. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റും നേവിയിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

 

സ്പെഷൽ ഗ്രേഡ് (ID-VIII)

∙ ലോഞ്ച് എൻജിൻ ക്രൂ/ മാസ്റ്റർ സെക്കൻഡ് ക്ലാസ്: മഹാരാഷ്ട്ര മാരിടൈം ബോർഡ്/മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (സെക്കൻഡ് ക്ലാസ് മാസ്റ്റർ) സർട്ടിഫിക്കറ്റ്, നീന്തൽ അറിഞ്ഞിരിക്കണം, 3 വർഷ പരിചയം. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റും നേവിയിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

 

സ്പെഷൽ ഗ്രേഡ് (ID-IX)

∙ ലൈസൻസ് ടു ആക്ട് എൻജിനീയർ: മഹാരാഷ്ട്ര മാരിടൈം ബോർഡ്/മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (ലൈസൻസ് ടു ആക്ട് എൻജിനീയർ) സർട്ടിഫിക്കറ്റ്, നീന്തൽ അറിഞ്ഞിരിക്കണം, 2 വർഷ പരിചയം. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള ലൈസൻസ് ടു ആക്ട് എൻജിനീയർ സർട്ടിഫിക്കറ്റും നേവിയിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

∙ മാസ്റ്റർ ഫസ്റ്റ് ക്ലാസ്: മഹാരാഷ്ട്ര മാരിടൈം ബോർഡ്/മെർക്കന്റൈൽ മറൈൻ ഡിപാർട്മെന്റിന്റെ കോംപീറ്റൻസി (ഫസ്റ്റ് ക്ലാസ് മാസ്റ്റർ) സർട്ടിഫിക്കറ്റ്, നീന്തൽ അറിഞ്ഞിരിക്കണം, 3 വർഷ പരിചയം. അല്ലെങ്കിൽ എംഎംബി/എംഎംഡിയിൽ നിന്നുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റും നേവിയിൽ 15 വർഷം സർവീസുമുള്ള വിമുക്‌തഭടൻ. 

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക.

പ്രായം: 18–38. അർഹർക്ക് ഇളവ്. 

ശമ്പളം: സ്പെഷൽ ഗ്രേഡ് (IDA-IX): 22,000–83,180; സ്പെഷൽ ഗ്രേഡ് (IDA-VIII): 21,000-79,380; സ്കിൽഡ് ഗ്രേഡ് II (IDA-VI): 18,000-68,120; സ്കിൽഡ് ഗ്രേഡ് I (IDA-V): 17,000-64,360; സെമി സ്കിൽഡ് ഗ്രേഡ് III (IDA-IVA): 16,000–60,520; സെമി സ്കിൽഡ് ഗ്രേഡ് I (IDA-II): 13,200–49,910. 

ഫീസ്: 100. ഒാൺലൈനായി ഫീസ് അടയ്ക്കാം. എസ്‌സി/എസ്‌ടി, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. 

 https://mazagondock.in

 

Content Summary : Mazagon Dock recruitment: Apply for 1041 non-executive Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com