ADVERTISEMENT

വനിതാ സിവിൽ പൊലീസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബർ 26നു തുടങ്ങും.

 

പിഎസ്‌സി തിരുവനന്തപുരം ആസ്ഥാന ഓഫിസിന്റെയും കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളുടെയും മേൽനോട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിലാണു പരീക്ഷ.

 

തിരുവനന്തപുരം ജില്ലയിൽ ഒക്ടോബർ 3നും കൊല്ലത്ത് 7നും എറണാകുളത്ത് സെപ്റ്റംബർ 30നും കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 1നും ടെസ്റ്റ് പൂർത്തിയാകും. 

 

അനുവദിച്ച കേന്ദ്രത്തിൽ പരീക്ഷയ്ക്കു ഹാജരാകണം. ജില്ല/പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കില്ല. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. അറിയിപ്പു ലഭിക്കാത്തവർ ആസ്ഥാന ഓഫിസിൽ ബന്ധപ്പെടണം 0471–2546400/401.

 

നിശ്ചിത ശാരീരിക യോഗ്യതയുള്ളവരെ മാത്രമേ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുപ്പിക്കൂ. 

 

157 സെ.മീ ഉയരം വേണം. (പട്ടികജാതി/വർഗക്കാർക്കു 150 സെ.മീ). രണ്ടു കണ്ണുകൾക്കും പൂർണ കാഴ്ചശക്തി ഉണ്ടായിരിക്കണം.  കായികക്ഷമതാ പരീക്ഷയിൽ 8 ഇനങ്ങളാണ്. ഏതെങ്കിലും അഞ്ചിൽ യോഗ്യത നേടണം. 

 

ഇനങ്ങൾ: 

∙100 മീറ്റർ ഓട്ടം (17 സെക്കൻഡ്)  

∙ഹൈജംപ് (1.06 മീറ്റർ) 

∙ലോങ് ജംപ് (3.05 മീറ്റർ) 

∙പുട്ടിങ് ദ് ഷോട്ട് 4 കിലോഗ്രാം (4.88 മീറ്റർ) 

∙200 മീറ്റർ ഓട്ടം (36 സെക്കൻഡ്) 

∙ത്രോയിങ് ദ് ത്രോ ബോൾ (14 മീറ്റർ) 

∙ഷട്ടിൽ റേസ് 25x4 m (26 സെക്കൻഡ്) 

∙സ്കിപ്പിങ് 1 മിനിറ്റ് (80 തവണ). 

 

Content Summary : The Kerala PSC Women Civil Police Officer Physical Test starts tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com