ADVERTISEMENT

ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്റ് സർവീസസ്‌ വിഭാഗത്തിൽ 346 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. കരാർ നിയമനം. ഒക്ടോബർ 20  വരെ ഓൺലൈനായി അപേക്ഷിക്കാം.  

 

തസ്തിക, ഒഴിവ്, പ്രായം, യോഗ്യത, ജോലിപരിചയം ചുരുക്കത്തിൽ ചുവടെ. 

 

സീനിയർ റിലേഷൻഷിപ് മാനേജർ (320): 24–40, ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാനേജ്മെന്റിൽ രണ്ടു വർഷത്തെ പിജി ബിരുദം/ ഡിപ്ലോമ, റഗുലേറ്ററി സർട്ടിഫിക്കേഷൻസ് (എൻഐഎസ്എം/ഐആർഡിഎ)  അഭിലഷണീയം.  വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 2 വർഷം ജോലിപരിചയം.

ഇ–വെൽത്ത് റിലേഷൻഷിപ് മാനേജർ  (24):  23–35, ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാനേജ്മെന്റിൽ രണ്ടു വർഷത്തെ പിജി ബിരുദം/ ഡിപ്ലോമ, റഗുലേറ്ററി സർട്ടിഫിക്കേഷൻസ് (എൻഐഎസ്എം/ഐആർഡിഎ)  അഭിലഷണീയം.   വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 1.5 വർഷം ജോലിപരിചയം അല്ലെങ്കിൽ ഹൈവാല്യൂ ഫിനാൻഷ്യൽ പ്രൊഡക്ടുകളുടെ ഡിജിറ്റൽ മീഡിയം സെയിൽസ്/ സർവീസിൽ 1.5 വർഷം ജോലിപരിചയം.

 

ഇതു കൂടാതെ ഗ്രൂപ്പ് സെയിൽസ് ഹെഡ് (1), ഓപ്പറേഷൻസ് ഹെഡ് (1) എന്നീ തസ്തികകളിലും അവസരമുണ്ട്. യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ  2022 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. 

ഫീസ്: 600 രൂപ. പട്ടികവിഭാഗം/ഭിന്നശേഷി/വനിതകൾക്ക് 100 രൂപ. ഓൺലൈനായി അടയ്‌ക്കണം. 

 www.bankofbaroda.co.in

 

Content Summary : Bank of Baroda Recruitment 2022 Notification Out For 346 Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com