ADVERTISEMENT

ചോദ്യം: മൾട്ടിമീഡിയ, അനിമേഷൻ, ഗെയിം ഡിസൈൻ എന്നീ മേഖലകളിലെ സാധ്യതകളും പ്രധാന കോഴ്സുകളും വിശദീകരിക്കാമോ ?

 

ഫാത്തിമ ഷെറിൻ

 

ഉത്തരം: ടെക്സ്റ്റ്, ഗ്രാഫിക്സ്, ചിത്രങ്ങൾ, ശബ്ദം, അനിമേഷൻ, വിഡിയോ, ഇന്റർആക്ടിവിറ്റി എന്നിങ്ങനെ വിവിധ മാധ്യമങ്ങളെയും സങ്കേതങ്ങളെയും സംയോജിപ്പിച്ച് വിനോദ വിജ്ഞാന മേഖലകളിൽ ഉപയോഗപ്പെടുത്തുന്നതി നെയാണ് മൾട്ടിമീഡിയ എന്നു പറയുന്നത്. കലയും വിവരസാങ്കേതികവിദ്യയും കൈകോർക്കുന്ന മേഖല. നിശ്ചല ചിത്രങ്ങളെ ക്രമത്തിൽ വിന്യസിപ്പിച്ച് ചലന പ്രതീതി ഉണ്ടാക്കുന്നതിനെയാണ് അനിമേഷൻ എന്നു പറയുന്നത്. ഇതും മൾട്ടിമീഡിയയുടെ ഒരു രൂപം തന്നെ. കംപ്യൂട്ടർ / മൊബൈൽ / വിഡിയോ ഗെയിമുകൾ രൂപപ്പെടുത്തുന്നവരാണ് ഗെയിം ഡിസൈനർമാർ. കംപ്യൂട്ടർ പ്രോഗ്രാമിങ്ങും ക്രിയേറ്റീവ് റൈറ്റിങ്ങും കലയും ഒരുമിക്കുന്ന മേഖലയാണത്.

 

ബിസിനസ്, വിദ്യാഭ്യാസം, ഇ-കൊമേഴ്സ്, ഗെയിമിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഈ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നു.

 

പ്രധാന സ്ഥാപനങ്ങൾ:

 

∙ എൻഐഡി – അഹമ്മദാബാദ്, ഗാന്ധിനഗർ,

 

ബെംഗളൂരു

 

∙ ഐഐടി – ബോംബെ, ഗുവാഹത്തി, ഡൽഹി

 

∙ സിഡാക് പുണെ

 

∙ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസൈൻ, പുണെ

 

∙ മണിപ്പാൽ സൃഷ്ടി സ്കൂൾ ഓഫ് ആർട്,

 

ഡിസൈൻ & ടെക്നോളജി, ബെംഗളൂരു

 

∙ ബറോഡ എംഎസ് യൂണിവേഴ്സിറ്റി

 

കേരളത്തിൽ കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, തിരുവനന്തപുരം സിഡിറ്റ് എന്നിവിടങ്ങളിലും കേരളത്തിനു പുറത്ത് ബനാറസ് ഹിന്ദു സർവകലാശാല, ബെംഗളൂരു ആനിമാസ്റ്റർ അനിമേഷൻ വാഴ്സിറ്റി, മുംബൈ പേൾ അക്കാദമി, മെസ്ര ബിഐടി, അഹമ്മദാബാദ് അനന്ത് നാഷനൽ യൂണിവേഴ്സിറ്റി, ബെംഗളൂരു ഐ-ക്യാറ്റ് എന്നിവയും പരിഗണിക്കാം.

 

Content Summary : The Scope of Animation and Multimedia Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com