ADVERTISEMENT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1422 സർക്കിൾ ബേ‌സ്ഡ് ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ നവംബർ 7 വരെ.

വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശികഭാഷാജ്ഞാനം വേണം. 

ശമ്പളം: 36,000–63,840. 

 

∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷം പരിചയം വേണം.  പ്രായം: 2022 സെപ്റ്റംബർ 30ന് 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും (പട്ടികവിഭാഗം–15, ഒബിസി–13) വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. 

 

∙പ്രാദേശിക ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും) ഉണ്ടായിരിക്കണം. 

 

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി. എഴുത്തുപരീക്ഷ ഡിസംബർ 4 നു നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. 

 

∙ഫീസ്: 750 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.  www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം. 

 

Content Summary : SBI Circle Based Officer Recruitment 2022 - 1422 Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com