ADVERTISEMENT

വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും 23 വരെ അപേക്ഷിക്കാം. 

4 വർഷമാണു നിയമനം. മൂവായിരത്തിലേറെ ഒഴിവു പ്രതീക്ഷിക്കുന്നു. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

 

∙വിദ്യാഭ്യാസ യോഗ്യത: 50% മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു; ഇംഗ്ലിഷിന് 50% മാർക്ക്. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ 2 വർഷ വൊക്കേഷനൽ കോഴ്സ്. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ / വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു /പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് വേണം.

 

2002 ജൂൺ 27– 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരാകണം. എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.

 

∙ഫീസ്: 250 രൂപ 

ജനുവരി 18 മുതൽ 24 വരെ ഓൺ‌ലൈൻ‌ ടെസ്റ്റ് നടത്തും. https://agnipathvayu.cdac.in

 

Content Summary : Air Force Agniveer Recruitment 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com