ADVERTISEMENT

ആണവോർജ വകുപ്പിനു കീഴിലെ അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റ് ഫോർ എക്‌സ്‌പ്ലൊറേഷൻ ആൻഡ് റിസർച്ചിന്റെ വിവിധ യൂണിറ്റുകളിൽ 321 ഒഴിവ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ 29 നവംബർ 4 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ഒാൺലൈൻ അപേക്ഷ നവംബർ 17 വരെ. 

 

തസ്‌തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം: 

∙സെക്യൂരിറ്റി ഗാർഡ് (274): പത്താം ക്ലാസ് ജയം; 18-27; 18,000.

∙അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ (38): ബിരുദം; 18-27; 35,400.

∙ജൂനിയർ ട്രാൻസ്‍ലേഷൻ ഒാഫിസർ (9 ഒഴിവ്): ഹിന്ദി/ഇംഗ്ലിഷ് പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി പഠിച്ച്) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയമായും പഠിച്ച്) അല്ലെങ്കിൽ ഹിന്ദി/ഇംഗ്ലിഷ്/ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദത്തിനു ഹിന്ദി/ഇംഗ്ലിഷ് മാധ്യമമായും ഹിന്ദി/ഇംഗ്ലിഷ് മുഖ്യവിഷയം/പരീക്ഷാമാധ്യമമായും പഠിച്ച്) അല്ലെങ്കിൽ ബിരുദം (ഹിന്ദിയും ഇംഗ്ലിഷും മുഖ്യവിഷയങ്ങളായി അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷാമാധ്യമവും മറ്റേതു മുഖ്യവിഷയമായും പഠിച്ച്), ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും)/2 വർഷ ട്രാൻസ്‌ലേഷൻ പരിചയം; 18-28; 35,400.

ഫീസ്: 200 (സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 100). ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.  

 www.amd.gov.in

 

Content Summary : AMD Recruitment 2022 Apply Online | 321 Security Guard Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com