ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പൈപ്‌ലൈൻ ഡിവിഷനിൽ 465 അപ്രന്റിസ് ഒഴിവ്. തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളുണ്ട്. 30 വരെ അപേക്ഷിക്കാം. www.iocl.com; https://plapps.indianoil.in

 

തസ്തികയും യോഗ്യതയും:

∙ ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): മെക്കാനിക്കൽ / ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ.

∙ ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ.

∙ ടെക്നിഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ): ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ & പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ.

 

∙ ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ്– എച്ച്ആർ): ബിരുദം.

∙ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): ബികോം

∙ ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ്ടു ജയം (ബിരുദത്തിനു താഴെ).

∙ ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു ജയം (ബിരുദത്തിനു താഴെ). ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് അധിക യോഗ്യതയാണ്. 50% മാർക്കോടെ യോഗ്യത നേടണം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്കു വേണ്ടത് 45 %. പ്രായം: 18–24. അർഹർക്ക് ഇളവ്.

 

Content Summary : IOCL Recruitment 2022 - Apply for 465 Apprentice Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com