ADVERTISEMENT

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകളിലായി 800 ഒഴിവ്. 2 വർഷത്തെ താൽക്കാലിക കരാർ നിയമനം. ഇന്ത്യയിലോ വിദേശത്തോ നിയമനമുണ്ടാകാം.

ഓൺലൈൻ അപേക്ഷ ഡിസംബർ 11 വരെ. www.powergrid.in

തസ്തിക, യോഗ്യത, ശമ്പളം:

∙ ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഐടി): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ /ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / ഐടിയിൽ 55% മാർക്കോടെ ബിഇ / ബിടെക് / ബിഎസ്‌സി (എൻജിനീയറിങ്), ഒരു വർഷം പരിചയം. (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 30,000-1,20,000 രൂപ.

∙ ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് എൻജിനീയറിങ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷം പരിചയം (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല); 23,000-1,05,000 രൂപ.

∙പ്രായപരിധി: 29. അർഹർക്ക് ഇളവ്.

∙ഫീസ്: ഫീൽഡ് എൻജിനീയർ-400 രൂപ; ഫീൽഡ് സൂപ്പർവൈസർ–300 രൂപ.

പട്ടികവിഭാഗ, ഭിന്നശേഷി, 

വിമുക്തഭട അപേക്ഷകർക്കു ഫീസില്ല.

 

Content sumary : PGCIL Field Engineer & Field Supervisor vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com