അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ശമ്പളം 1,42,506 രൂപ; ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നിരവധി ഒഴിവുകൾ

HIGHLIGHTS
  • ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.
  • പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം.
how-to-mould-a-good-doctor-from-life-experience
Representative Image. Photo Credit: PopTika/ Shutterstock
SHARE

ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 261 നോൺ ഫാക്കൽറ്റി ഒഴിവ്. ഹരിയാന ജജ്ജാറിലെ എൻസിഐയിലും അവസരം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അവസരങ്ങൾ: സയന്റിസ്റ്റ് II, സയന്റിസ്റ്റ് I, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/സൈക്കോളജിസ്റ്റ്, മെഡിക്കൽ ഫിസിസിസ്റ്റ്, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഒാഫിസർ, അസിസ്റ്റന്റ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഒാഫിസർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ, പ്രോഗ്രാമർ, പെർഫ്യൂഷനിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷ്യൻ, മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, ജൂനിയർ ഫിസിയോതെറപിസ്റ്റ്/ഒക്കുപേഷനൽ തെറപിസ്റ്റ്, സ്റ്റോർ കീപ്പർ (ഡ്രഗ്സ്, ജനറൽ), ജൂനിയർ എൻജിനീയർ (എസി ആൻഡ് റഫ്രിജറേഷൻ, സിവിൽ, ഇലക്ട്രിക്കൽ), ടെക്നീഷ്യൻ (റേഡിയോ തെറപി), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഒഫ്താൽമിക് ടെക്നീഷ്യൻ, ടെക്നീഷ്യൻ (റേഡിയോളജി), ഫാർമസിസ്റ്റ്, ജൂനിയർ ഫൊട്ടോഗ്രഫർ, ഒാപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, സാനിറ്ററി ഇൻസ്പെക്ടർ, ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ്, സ്റ്റെനോഗ്രഫർ, ഡെന്റൽ ടെക്നീഷ്യൻ, അസിസ്റ്റന്റ് വാർഡൻ, സെക്യൂരിറ്റി കം ഫയർ ഗാർഡ്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്. പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം. 

∙ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 43 അസിസറ്റന്റ്/അസോഷ്യേറ്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ  ഡിസംബർ 17 വരെ. ഡിഎം/എംഡി/എംസിഎച്ച്/പിജി ആണു യോഗ്യത. പരിചയവും വേണം. പ്രായപരിധി: 50. ശമ്പളം: അസിസ്റ്റന്റ് പ്രഫസർ: 1,42,506. അസോഷ്യേറ്റ് പ്രഫസർ: 67,700.  www.aiims.edu

Content Summary : AIIMS Delhi Jobs Notification 2022: Apply Online for 261 Scientist, Clinical Psychologist/ Psychologist, Medical Physicist Vacancies

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS