ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ ട്രേഡ് അപ്രന്റിസിന്റെ 290 ഒഴിവ്. 1–3 വർഷം പരിശീലനം. അപേക്ഷ ഡിസംബർ 12 വരെ. www.hindustancopper.com
∙ ട്രേഡുകൾ: മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്), ഡീസൽ മെക്കാനിക്, ഫിറ്റർ, ടേണർ, വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), കംപ്യൂട്ടർ ഒാപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, സർവേയർ, റഫ്രിജറേഷൻ & എസി.
∙ യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി) ജയം. മേറ്റ് (മൈൻസ്), ബ്ലാസ്റ്റർ (മൈൻസ്) ട്രേഡുകളിൽ പത്താം ക്ലാസ് ജയമോ തത്തുല്യമോ മാത്രം മതി.
∙ പ്രായം: 18-30. അർഹർക്ക് ഇളവ്.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം.
കേന്ദ്ര സർക്കാർ പോർട്ടലായ www.apprenticeshipindia.org ൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക.
Content Summary : Hindustan Copper Limited is inviting 290 Apprentice