നാലു വർഷ നിയമനം, ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം; 1500 ഒഴിവുകൾ

HIGHLIGHTS
  • അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം.
  • ഡിസംബർ 8 മുതൽ 17 വരെ അപേക്ഷിക്കാം.
agniveer-indian-navy
Photo Credit: Indian Navy
SHARE

ഇന്ത്യൻ നേവിയിൽ എസ്എസ്ആർ, മട്രിക് റിക്രൂട്മെന്റുകളിലായി 1500 അഗ്‌നിവീർ ഒഴിവ്. നാലു വർഷ നിയമനമാണ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഡിസംബർ 8 മുതൽ 17 വരെ അപേക്ഷിക്കാം. www.joinindiannavy.gov.in

∙ എസ്എസ്ആർ റിക്രൂട് (1400 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം).

∙ മട്രിക് റിക്രൂട് (100 ഒഴിവ്): പത്താം ക്ലാസ് ജയം. 2002 മേയ് 1– 2005 ഒക്ടോബർ 31 കാലയളവിൽ ജനിച്ചവരാകണം.

∙ ശമ്പളം (യഥാക്രമം 1,2,3,4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000.

∙ ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ. കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ. ഫീസ്: 550 രൂപ+ജിഎസ്ടി.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന.

Content Summary : Indian Navy SSR/MR Recruitment Notification (Out): Apply for 1500 Agniveer Posts From 8 December

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS