ADVERTISEMENT

മുംബൈ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൽ 181 ഓപ്പറേറ്റ‍ർ ട്രെയിനി, 66 ടെക്നിഷ്യൻ ട്രെയിനി ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങൾ. 16 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: 

∙ ഓപ്പറേറ്റ‍ർ (കെമിക്കൽ) ട്രെയിനി: ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സും ഒരു വിഷയം), അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, അപ്രന്റിസ്ഷിപ് പരിശീലനം. അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി (ഫിസിക്സ് ഒരു വിഷയം), 2 വർഷ പരിചയം. അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം.

 

∙ ടെക്നിഷ്യൻ ട്രെയിനി: മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമ. ഇൻസ്ട്രുമെന്റേഷന് ബിഎസ്‌സി ഫിസിക്സ് (കെമിസ്ട്രി ഒരു വിഷയം), ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്) ട്രേഡിൽ എൻസിവിടി ജയം. അല്ലെങ്കിൽ ഇൻസ്ട്രുമെന്റേഷൻ / അനുബന്ധ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ഡിപ്ലോമ. 55% മാർക്ക് വേണം. പ്രായപരിധി: 29. അർഹർക്കു പ്രായത്തിലും മാർക്കിലും ഇളവ്.

 

∙ ശമ്പളം: പരിശീലനസമയത്ത് 9000 രൂപ. ഒരു വർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 22,000-60,000 രൂപ. 

 

∙ ഫീസ്: 700 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.  www.rcfltd.com 

 

Content Summary : RCFL Recruitment 2022 - 2023 Apply 247 Operator Trainee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com