അസിസ്റ്റന്റ്, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ തസ്‌തികകളിലെ 526ഒഴിവിൽ െഎഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്മെന്റ് ബോർഡ് (ICRB) അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളൂരു, ഹസൻ, ഹൈദരാബാദ്, ശ്രീഹരിക്കോട്ട, ന്യൂഡൽഹി എന്നിവിടങ്ങളിലെ ഐഎസ്ആർഒയുടെ സെന്റർ/യൂണിറ്റുകളിലാണ് ഒഴിവ്.
തിരുവനന്തപുരത്തു 129 ഒഴിവുണ്ട് (അസിസ്റ്റന്റ്-84, ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്-45). താൽക്കാലിക നിയമനമാണ്, നീട്ടിക്കിട്ടാം. ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
∙അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ക്ലാർക്ക്: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
∙ജൂനിയർ പഴ്സനൽ അസിസ്റ്റന്റ്/സ്റ്റെനോഗ്രഫർ: 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദം അല്ലെങ്കിൽ 60% മാർക്ക്/തത്തുല്യ ഗ്രേഡോടെ കൊമേഴ്സ്യൽ/സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ, സ്റ്റെനോ ടൈപ്പിസ്റ്റ്/സ്റ്റെനോഗ്രഫർ ആയി 1 വർഷ പരിചയം, ഇംഗ്ലിഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 60 വാക്ക് വേഗം; കംപ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 28. അർഹർക്ക് ഇളവ്. ശമ്പളം: 25,500. ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കാം. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെയും എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയും അടിസ്ഥാനമാക്കി. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. www.isro.gov.in
Content Summary : ISRO Recruitment 2023: 559 Posts Assistant & Other Vacancies