അസം റൈഫിൾസിലെ 95 ഒഴിവിൽ ആശ്രിതനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർവീസിലിരിക്കെ മരിക്കുകയോ കാണാതാകുകയോ മെഡിക്കൽ കാരണങ്ങളാൽ വിരമിക്കുകയോ ചെയ്തവരുടെ ആശ്രിതർക്കാണ് അവസരം. ജനുവരി 22 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്.
തസ്തികകൾ: റൈഫിൾമാൻ (ജിഡി, എൻഎ, ബിബി, കാർപെന്റർ, കുക്ക്, സഫായ്, ഡബ്ല്യൂഎം, ആർമറർ), ഹവിൽദാർ ക്ലാർക്ക്, വാറന്റ് ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ. ഫെബ്രുവരി 11 മുതൽ അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, മേഘാലയയിലെ ഷില്ലോങ്, ഗുവാഹത്തിയിലെ എൻആർഎസ് എന്നിവിടങ്ങളിലാണു റിക്രൂട്മെന്റ് റാലി.
നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം അയയ്ക്കണം. വിലാസം: Directorate General, Assam Rifles (Recruitment Branch), Laitkor, Shillong, Meghalaya-793 010. ഇ–മെയിൽ: rectbrdgar@gmail.com. ശാരീരികയോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് www.assamrifles.gov.in
Content Summary : Assam Rifles Recruitment 2023: 95 Rifleman, Havildar & Other Vacancy