ADVERTISEMENT

മിനിരത്ന കമ്പനിയായ ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട്/ഒാഫിസുകളിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഒാഫിസർ അവസരങ്ങൾ. 401 ഒഴിവ്.  ഗേറ്റ് 2022, യുജിസി നെറ്റ്-ഡിസംബർ 2021 & ജൂൺ 2022 (Merged Cycle), ക്ലാറ്റ് 2022 (for PG), സിഎ/സിഎംഎ സ്കോർ യോഗ്യതക്കാർക്കാണ് അവസരം. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

 

യോഗ്യത: ∙ ട്രെയിനി എൻജിനീയർ (സിവിൽ): സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

 

ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

 

∙ ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).

 

∙ ട്രെയിനി ഓഫിസർ (ഫിനാൻസ്): ബിരുദം, സിഎ/ഐസിഡബ്ല്യുഎ/സിഎംഎ ജയം.

 

∙ ട്രെയിനി ഓഫിസർ (എച്ച്ആർ): മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (ഹ്യൂമൻ റിസോഴ്സ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/പഴ്സനേൽ മാനേജ്മെന്റ്/പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ആൻഡ് പഴ്സനേൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ). അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനേൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ മാസ്റ്റേഴ്സ് ഒാഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഒാർഗനൈസേഷനൽ ഡവലപ്മെന്റ് (എംഎച്ച്ആർഒഡി) അല്ലെങ്കിൽ എംബിഎ എച്ച്ആർ (60% മാർക്കോടെ).

 

∙ ട്രെയിനി ഒാഫിസർ (ലോ): നിയമ ബിരുദം (60% മാർക്കോടെ).പ്രായപരിധി: 30. അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ്. ശമ്പളം: 50,000-1,60,000. www.nhpcindia.com 

 

Content Summary : NHPC Recruitment 2023 For 401 Trainee Engineer And Other Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com